കട്ട കലിപ്പിൽ പ്രസീദ് കൃഷ്ണ. മാസ്സ് മറുപടി നൽകി പൊള്ളാർഡ് :കാണാം വീഡിയോ

ഐപിൽ പതിനാലാം സീസണിലെ വളരെ ഏറെ നിർണായകമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനെ നേരിടുന്ന മുംബൈ ഇന്ത്യൻസ് ടീമിന് പക്ഷേ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരിക്കൽ പോലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുവാൻ കഴിഞ്ഞിട്ടില്ല. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ് ചെയ്ത ടീം മുംബൈക്ക്‌ ഓപ്പണിങ് വിക്കറ്റിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് വന്ന ബാറ്റ്‌സ്മാന്മാർ ആരും തന്നെ അവസരം ഉപയോഗിച്ചില്ല. എല്ലാവരും അതിവേഗം വിക്കറ്റ് നഷ്ടമാക്കിയപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എന്ന ചെറിയ സ്കോറാണ് മുംബൈ ഇന്ത്യൻസ് ടീം നേടിയത്.

ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ്മയും ഡീകൊക്കും 78 റൺസ് കൂട്ടുകെട്ട് സ്വന്തമാക്കി എങ്കിലും സൂര്യകുമാർ യാദവ് (5), ഇഷാൻ കിഷൻ (14) കിറോൺ പൊള്ളാർഡ് (21) എന്നിവർ നിരാശയാണ് നൽകിയത്.നേരത്തെ രോഹിത് ശർമ്മ 33 റൺസ് നേടിയപ്പോൾ 42 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 55 റൺസ് നേടുവാൻ ഡീകോക്കിന് കഴിഞ്ഞു. രണ്ട് വിക്കറ്റ് വീഴ്ത്തിയ പ്രസീദ് കൃഷ്ണ ഏറെ തിളങ്ങി

മത്സരത്തിനിടെ യുവ പേസർ പ്രസിദ് കൃഷ്ണയും പൊള്ളാർഡും കൊമ്പുകോർത്തിരുന്നു. ഇരുവരും അവസാനത്തെ ഓവർ സമയങ്ങളിൽ പരസ്പരം കുറച്ച് വാക്കുകൾ പറയുകയും ചെയ്തത് ഏറെ രംഗം വഷളാക്കി. പ്രസീദ് കൃഷ്ണയുടെ വാക്കുകൾക്ക്‌ പൊള്ളാർഡ് മറുപടി തിരികെ നൽകി. പതിനെട്ടാം ഓവറിൽ പ്രസീദ് കൃഷ്ണക്ക്‌ എതിരെ ഒരു ഫോറും സിക്സ് അടിക്കാൻ പൊള്ളാർഡ് കഴിഞ്ഞു. ശേഷം അടുത്ത ഓവറിൽ പൊള്ളാർഡ് റൺ ഔട്ട് ആയത് മുംബൈ സ്കോറിങ്ങിനെ ബാധിച്ചു.