അശ്വിൻ അതിൽ നിന്നും പിന്മാറിയത് ഈ ഒരൊറ്റ കാരണത്താൽ :തുറന്ന് പറഞ്ഞ് ശ്രേയസ് അയ്യർ

ക്രിക്കറ്റ്‌ ലോകത്ത് ഏറ്റവും അധികം ചർച്ചയായ ഒരു സംഭവമാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ അശ്വിന്റെ മങ്കാദിങ്. ഇന്ത്യൻ സ്പിൻ ബൗളറായ രവിചന്ദ്രൻ അശ്വിൻ ഐപിൽ മത്സരത്തിനിടയിൽ എതിർ ടീമിലെ ബാറ്റ്‌സ്മാനെ നോൺ സ്ട്രൈക്കർ എൻഡിൽ വെച്ച് മങ്കാദിങ് നിയമത്തിന്റെ അടിസ്ഥാനത്തിൽ പുറത്താക്കിയത് ഏറെ വിവാദമായി മാറിയിരുന്നു. ഈ ഒരൊറ്റ സംഭവം താരത്തിന് അനേകം വിരോധികളെ സൃഷ്ടിച്ചപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്കിയിൽ മങ്കാദിങ് സംഭവവും വൈറലായി മാറി .എന്നാൽ രാജസ്ഥാൻ റോയൽസ് :കിങ്‌സ് ഇലവൻ പഞ്ചാബ് ടീമിനിടയിലെ മത്സരത്തിൽ നടന്ന ഏറെ ദൗർഭാഗ്യകരമായ സംഭവം വീണ്ടും ഒരിക്കൽ കൂടി വമ്പൻ ചർച്ചയാക്കി മാറ്റുകയാണ് ഡൽഹി ക്യാപിറ്റൽസ് താരം ശ്രേയസ് അയ്യറുടെ വെളിപ്പെടുത്തൽ

എന്നാൽ 2019 സീസണിൽ പഞ്ചാബ് ടീമിലെ നായകനായിരുന്ന അശ്വിൻ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ട്ലറെ പുറത്താക്കി വിവാദങ്ങൾ സൃഷ്ടടിച്ച ശേഷം പിന്നീട് ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീമിൽ എത്തി. ഇത്തവണയും ഡൽഹി ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ച അശ്വിൻ തങ്ങളുടെ എല്ലാം കൃത്യമായ ആവശ്യങ്ങൾ എല്ലാം അനുസരിച്ചാണ് മങ്കാദിങ് പൂർണ്ണമായി അവസാനിപ്പിച്ചത് എന്നും അയ്യർ തുറന്ന് പറഞ്ഞു . എപ്രകാരമാണ് ഡൽഹി ടീം അശ്വിനോട് ഇക്കാര്യങ്ങൾ പറഞ്ഞത് എന്നും അയ്യർ വിശദമാക്കി.

“പഞ്ചാബ് ടീമിൽ നിന്നും ഡൽഹി ടീമിൽ എത്തിയപ്പോൾ തന്നെ കോച്ച് റിക്കി പോണ്ടിങ് അശ്വിനോട് ഇനി ഒരിക്കലും മങ്കാദിങ് ആവർത്തിക്കരുത് എന്ന് തുറന്ന് പറഞ്ഞു. അദ്ദേഹം അതിനോട് ഒരിക്കലും യോജിച്ചില്ല എന്നാൽ ഞങ്ങൾ ഇത് ചെയ്യുവാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞതോടെ മാത്രമാണ് അശ്വിൻ ഈ കാര്യത്തിൽ സമ്മതം മൂളിയതും. പക്ഷേ ബാറ്റ്‌സ്മാന്മാർ എന്തെങ്കിലും കളിയിൽ അന്യയമായി ചെയ്‌താൽ അന്ന് വരെ മാത്രമേ ഇത് അനുസരിക്കൂ എന്നും അശ്വിൻ പറഞ്ഞു “ശ്രേയസ് അയ്യർ അനുഭവം വിവരിച്ചു. നിലവിൽ ഗുരുതര പരിക്കിൽ നിന്നും മോചിതനായി വരുന്ന ശ്രേയസ് അയ്യർ വരാനിരിക്കുന്ന എല്ലാ ഐപിൽ മത്സരങ്ങളും കളിക്കുവാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ്.

Previous articleടി :20 ലോകകപ്പിൽ അവരാണ് എന്റെ ഓപ്പണർമാർ :വമ്പൻ പ്രവചനവുമായി മുൻ താരം
Next articleപെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിന്‍ പുറത്ത്. ഇറ്റലി യൂറോ കപ്പ് ഫൈനലില്‍