അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാൻ അവിടെ കളിച്ചേനെ :വെളിപ്പെടുത്തി ശ്രേയസ് അയ്യർ

ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ വരാനിരിക്കുന്ന ഐപിൽ ആവേശത്തിലാണ്.മെഗാ താരലേലത്തിന് പിന്നാലെ 10 ടീമുകളും മികച്ച സ്‌ക്വാഡിനെ നേടിയെന്നുള്ള പൂർണ്ണ ആത്മവിശ്വാസത്തിൽ കളിക്കാനായി എത്തുമ്പോൾ ഇത്തവണ ഐപിൽ വാശി നിറഞ്ഞതായി മാറുമെന്നത് തീർച്ച. രണ്ട് പുത്തൻ ടീമുകൾ ഐപിഎല്ലിലേക്ക് എത്തുമ്പോൾ പുതിയ നായകന്മാർക്ക് കീഴിലാണ് ചില ടീമുകൾ കളിക്കാനായി എത്തുന്നത്.

ഇത്തവണ താരലേലത്തിൽ 12.5 കോടി രൂപക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം സ്വന്തമാക്കിയ ശ്രേയസ് അയ്യരെ അവരുടെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. ലങ്കൻ പരമ്പരയിൽ അടക്കം മികച്ച ഫോമിലുള്ള താരത്തിന് കീഴിൽ ഇത്തവണ ഐപിൽ കിരീടമാണ് കൊൽക്കത്ത ആരാധകരും ഒരുവേള പ്രതീക്ഷിക്കുന്നത്.

അതേസമയം കഴിഞ്ഞ സീസണിൽ വരെ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ശ്രേയസ് അയ്യർ 2020ലെ ഐപിൽ സീസണിൽ ഡൽഹിയെ നയിച്ചിരുന്നു. താരത്തിന്റെ ക്യാപ്റ്റൻസിയിലാണ് ഡൽഹി ആ കൊല്ലം പ്ലേയോഫിൽ വരെ എത്തിയത്.ശേഷം അടുത്ത സീസണിൽ പരിക്ക് കാരണം കളിക്കാതിരുന്ന യുവ താരത്തിന് പിന്നീട് ടീമിലെ ക്യാപ്റ്റൻസി റോളും നഷ്ടമായി. റിഷാബ് പന്ത് ക്യാപ്റ്റനായതോടെ ശ്രേയസ് അയ്യർക്ക് ടീമിലെ സ്ഥാനം വരെ ചോദ്യചിഹ്നമായി മാറി. ഡൽഹിയിൽ തനിക്ക് നായകന്റെ കുപ്പായം നഷ്ടമായത് ഒരിക്കലും വേദന ആയി തോന്നിയിട്ടില്ലെന്ന് പറഞ്ഞ ശ്രേയസ് അയ്യർ ഇക്കാര്യം വിശദമായി വെളിപ്പെടുത്തുകയാണ് ഇപ്പോൾ.

“പരിക്കാണ് എനിക്ക് ഡൽഹി ടീമിലെ സ്ഥാനം നഷ്ടമാക്കിയത്. അതിനാൽ തന്നെ എനിക്ക് നായകസ്ഥാനവും നഷ്ടമായി. ഒരുപക്ഷേ പരിക്ക് ആ സമയം സംഭവിച്ചില്ലായിരുന്നുവെങ്കിൽ എനിക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി മാറില്ലായിരുന്നു.മോശം കാര്യങ്ങൾ ചിലപ്പോൾ സംഭവിക്കുന്നത് മറ്റൊരു നന്മക്കായിട്ടാകും. ഡൽഹി ടീമിലെ ഓരോ മാറ്റവും പെട്ടന്ന് സംഭവിച്ചത് അല്ല. ടീം വളരെ കഠിനമായി ഇതിലേക്ക് എത്താൻ കഷ്ടപ്പെട്ടിരുന്നു. കരിയറിൽ എന്നെ സംബന്ധിച്ചിടത്തോളം എല്ലാത്തിലും വ്യക്തമായ പ്ലാനുണ്ട് “ശ്രേയസ് അയ്യർ പറഞ്ഞു.

Previous articleവീരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റില്‍, ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തും. പുതിയ തീരുമാനം ഇങ്ങനെ
Next articleലോകത്തിലെ ബെസ്റ്റ് ഐപിഎൽ തന്നെ : വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ താരം