മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായി. കേരളം പ്രീക്വാര്‍ട്ടറില്‍

സെയ്ദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്‍റില്‍ പ്രീക്വാര്‍ട്ടറില്‍ കേരളം പ്രവേശിച്ചു. അഞ്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കും. രണ്ടാം സ്ഥാനക്കാരായ മറ്റ് 5 ടീമുകളും പോയിന്‍റും റണ്‍റേറ്റും നോക്കി മുന്നില്‍ നില്‍ക്കുന്ന ഒരു ടീമും പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കണം.

കേരളം അടങ്ങുന്ന ഗ്രൂപ്പില്‍ ഒന്നാമത് എത്തിയ കര്‍ണാടക നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. 7 മത്സരങ്ങളില്‍ നിന്നും 6 വിജയവും 1 തോല്‍വിയുമായി 24 പോയിന്‍റാണ് കര്‍ണാടകക്കുള്ളത്. അതേ സമയം കേരള, ഹരിയാന, സര്‍വീസസ് എന്നിവര്‍ക്ക് 20 പോയിന്‍റ് ഉണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ കേരളം രണ്ടാമതാവുകയായിരുന്നു. 1.402 നെറ്റ് റണ്‍ റേറ്റാണ് കേരളത്തിനുള്ളത്.

ടൂര്‍ണമെന്‍റിലെ ഇനിയുള്ള മത്സരങ്ങള്‍ കൊല്‍ക്കത്തയിലാണ് നടക്കുക. ഒക്ടോബര്‍ 30 നാണ് മത്സരങ്ങള്‍ ആരംഭിക്കുക. മത്സര ക്രമം ഉടന്‍ പ്രഖ്യാപിക്കും. നവംബര്‍ 1 ന് ക്വാര്‍ട്ടര്‍ പോരാട്ടങ്ങളും 3 ന് സെമിയും കലാശപോരാട്ടം നവംബര്‍ 5 നും നടക്കും.

സഞ്ചു സാംസണിന്‍റെ കീഴിലാണ് കേരളം കളിക്കുന്നത്. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളില്‍ സച്ചിന്‍ ബേബിയാണ് ടീമിനെ നയിച്ചത്. കഴിഞ്ഞ തവണെയും പ്രീ ക്വാര്‍ട്ടര്‍ കളിച്ചാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. എന്നാല്‍ തമിഴ്നാടിനോട് തോറ്റു മടങ്ങാനായിരുന്നു കേരളത്തിന്‍റെ വിധി.

  • Group A: Mumbai (QF), Vidarbha (Pre-QF)
  • Group B: Delhi (QF), Punjab (PQF)
  • Group C: Karnataka (QF), Kerala (PQF), Haryana (PQF)
  • Group D: Himachal Pradesh (QF), Saurashtra (PQF)
  • Group E: Bengal (QF), Chhattisgarh (PQF)
Previous articleഅങ്ങനെ തന്നെ കളിക്കും. മത്സരത്തിനു മുന്നോടിയായി ആശാന്‍ പറയുന്നു
Next articleSMAT 2022 : ഇനി മുന്നില്‍ ദുഷ്കരമായ മത്സരങ്ങള്‍. കേരളം നേരിടേണ്ടത് അതിശക്തരെ.