SMAT 2022 : ഇനി മുന്നില്‍ ദുഷ്കരമായ മത്സരങ്ങള്‍. കേരളം നേരിടേണ്ടത് അതിശക്തരെ.

Screenshot 20221023 061816 Instagram

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ നോക്കൗട്ടിലേക്ക് കേരളം പ്രവേശിച്ചു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം  നോക്കൗട്ടിലേക്ക് പ്രവേശിച്ചത്. കേരളം അടങ്ങുന്ന ഗ്രൂപ്പില്‍ ഒന്നാമത് എത്തിയ കര്‍ണാടക നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. 7 മത്സരങ്ങളില്‍ നിന്നും 6 വിജയവും 1 തോല്‍വിയുമായി 24 പോയിന്‍റാണ് കര്‍ണാടകക്കുള്ളത്.

അതേ സമയം കേരള, ഹരിയാന, സര്‍വീസസ് എന്നിവര്‍ക്ക് 20 പോയിന്‍റ് ഉണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ കേരളം രണ്ടാമതാവുകയായിരുന്നു. 1.402 നെറ്റ് റണ്‍ റേറ്റാണ് കേരളത്തിനുള്ളത്.

ടൂര്‍ണമെന്‍റിലെ ഇനിയുള്ള മത്സരങ്ങള്‍ കൊല്‍ക്കത്തയിലാണ് നടക്കുന്നത്. ഒക്ടോബര്‍ 30 ന് സൗരാഷ്ട്രക്കെതിരെയാണ് കേരളത്തിന്‍റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം. അതില്‍ വിജയിക്കുന്ന ടീം ക്വാര്‍ട്ടറില്‍ മുംബൈയെ നേരിടും.

സഞ്ചു സാംസണിന്‍റെ കീഴിലാണ് കേരളം കളിക്കുന്നത്. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളില്‍ സച്ചിന്‍ ബേബിയാണ് ടീമിനെ നയിച്ചത്. കഴിഞ്ഞ തവണെയും പ്രീ ക്വാര്‍ട്ടര്‍ കളിച്ചാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. എന്നാല്‍ തമിഴ്നാടിനോട് തോറ്റു മടങ്ങാനായിരുന്നു കേരളത്തിന്‍റെ വിധി.

  • Pre QF 1: Punjab v Haryana
  • Pre QF 2:  Kerala v Saurashtra
  • Pre QF 3: Vidarbha v Chhattisgarh
  • QF 1: Karnataka v Winner PQF1
  • QF 2: Mumbai vs Winner PQF 2
  • QF 3: Delhi vs Winner PQF 3
  • QF 4: Himachal Pradesh vs Bengal
Read Also -  "അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ"- റെയ്‌നയുടെ അഭ്യർത്ഥന.
Scroll to Top