സൗത്താഫ്രിക്കക്കെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ വിജയവുമായി ഇന്ത്യ. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 8 വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ആക്രമിച്ച് കളിച്ച സൂര്യകുമാര്‍ യാദവും നങ്കൂരമിട്ട് കളിച്ച കെല്‍ രാഹുലുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
തുടക്കത്തിലേ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലി മടങ്ങിയെങ്കിലും നേരിട്ട രണ്ടാം പന്തിലും മൂന്നാം പന്തിലും സിക്സ് നേടിയാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ലോക രണ്ടാം നമ്പര്‍ ബാറ്ററായ താരം മനോഹരമായാണ് സൗത്താഫ്രിക്കന്‍ ആക്രമണത്തെ നേരിട്ടത്.
33 പന്തില്‍ 5 ഫോറും 3 സിക്സുമായി 50 റണ്‍സാണ് താരം നേടിയത്. മത്സരത്തില്‍ രണ്ട് റെക്കോഡുകളാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റെക്കോഡ് സൂര്യകുമാര്‍ സ്വന്തമാക്കി. 2021 ല്‍ 42 സിക്സ് നേടിയ പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാനെയാണ് മറികടന്നത്.
കൂടാതെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ടി20ഐ റണ്‍ നേടിയ താരം എന്ന റെക്കോഡും സൂര്യകുമാര്‍ യാദവ് മറികടന്നു. 2018 ല്‍ 689 റണ്‍സ് നേടിയ ശിഖാര്‍ ധവാനെയാണ് പിന്നിലാക്കിയത്.