ടി20 യില്‍ ഏകദിന കളി. നാണക്കേടുമായി കെല്‍ രാഹുല്‍. മറികടന്നത് ഗംഭീറിനെ

മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം എത്തിയപ്പോള്‍ വെടിക്കെട്ട് മത്സരമാണ് പ്രതീക്ഷിച്ചത്. റണ്‍മഴ പെയ്യുമെന്ന് കരുതി എത്തിയ ആരാധകരെ നിരാശരാക്കി സൗത്താഫ്രിക്കയുടെ വിക്കറ്റ് മഴയാണ് പെയ്ത്‌ത്.

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കും ദയനീയ തുടക്കമാണ് ലഭിച്ചത്. സൗത്താഫ്രിക്കന്‍ പേസ് ബോളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ ഇന്ത്യന്‍ ടോപ്പ് ഓഡര്‍ പ്രതിരോധത്തിലായി. പിന്നീട് എത്തിയ സൂര്യകുമാര്‍ യാദവ് ആക്രമണ ബാറ്റിംഗും കെല്‍ രാഹുല്‍ നങ്കൂരമിട്ട് കളിച്ചതോടെ കൂടുതല്‍ നഷ്ടങ്ങള്‍ ഇല്ലാതെ ഇന്ത്യ വിജയത്തില്‍ എത്തി.

അവസാന രണ്ട് പന്തിലാണ് ഇരുവരും ഫിഫ്റ്റി നേടിയത്. സിക്സ്ടിപ്പിച്ച് ഇന്ത്യയെ വിജയിപ്പിച്ചതോടൊപ്പം അര്‍ദ്ധസെഞ്ചുറി നേടാനും കഴിഞ്ഞു. അതേ സമയം ഈ അര്‍ദ്ധസെഞ്ചുറി നാണക്കേടിന്‍റെ റെക്കോഡിലേക്ക് നയിച്ചു.

ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വേഗത കുറഞ്ഞ അര്‍ദ്ധസെഞ്ചുറി എന്ന റെക്കോഡാണ് രാഹുലിന്‍റെ പേരിലായത്. മത്സരത്തില്‍ 56 പന്തില്‍ 2 ഫോറും 4 സിക്സും സഹിതം 51 റണ്‍സാണ് നേടിയത്.

2012 ല്‍ ഓസ്ട്രേലിയക്കെതിരെ 52 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഗൗതം ഗംഭീറിന്‍റെ റെക്കോഡാണ് മറികടന്നത്.