ഇപ്പോഴും ഫീല്‍ഡിങ്ങിലെ വിശ്വസ്തന്‍.തകര്‍പ്പന്‍ ക്യാച്ചുമായി സുരേഷ് റെയ്ന

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സുരേഷ് റെയ്ന, നിലവില്‍ റോഡ് സേഫ്റ്റി ടി20 ലീഗ് കളിച്ചുകൊണ്ടിരിക്കുകയാണ്. തന്‍റെ പ്രതാപകാലത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ടൂര്‍ണമെന്‍റില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചാണ് സുരേഷ് റെയ്ന നേടിയത്.

ഓസ്ട്രേലിയന്‍ ലെജന്‍റസുമായുള്ള മത്സരത്തില്‍ ബെന്‍ ഡങ്കിനെ പുറത്താക്കാനാണ് സുരേഷ് റെയ്ന ഡൈവ് ചെയ്ത് ക്യാച്ച് ചെയ്തത്. ബൗണ്ടറി പോകുമെന്ന് തോന്നിച്ച പന്ത് ആക്രോബാറ്റിക്ക് മികവോടെയാണ് റെയ്ന കൈപിടിയില്‍ ഒതുക്കിയത്. പിന്നാലെ ആക്രോശിച്ചാണ് റെയ്ന ക്യാച്ച് ആഘോഷിച്ചത്.

ഐപിഎല്ലില്‍ നിന്നും സുരേഷ് റെയന വിരമിക്കുന്നതായി ഈയിടെ റെയ്ന പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ താരത്തെ ആരും സ്വന്തമാക്കിയിരുന്നില്ലാ.