ക്രിക്കറ്റ് ലോകത്തെ നീണ്ട നാളത്തെ കാത്തിരിപ്പിന് ഇന്ന് സതാംപ്ടണിൽ അവസനമാകും. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യ, ന്യൂസിലാൻഡ് ടീമുകൾ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടം ലക്ഷ്യമാക്കി ഇറങ്ങുമ്പോൾ ആരാകും വിജയിയാവുകയെന്നത് വളരെ പ്രധാനമാണ്. നിലവിൽ രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ 2 വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് നേടിയിട്ടുണ്ട്. റിസർവ് ദിനമായ ഇന്ന് നിർണായക 32 റൺസ് ലീഡുമായി ഇറങ്ങുന്ന ഇന്ത്യൻ സംഘം തോൽവി ഒരിക്കലും ഫൈനലിൽ ആഗ്രഹിക്കില്ല. ഫൈനലിന്റെ അവസാന ദിവസമായ ഇന്ന് മഴക്കുള്ള സാധ്യതകളും പ്രവചിക്കപെടുന്നുണ്ട്.
അതേസമയം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായി മാറുന്നത് മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കർ ഐസിസിക്ക് മുൻപാകെ സമർപ്പിച്ച ഒരു നിർദേശമാണ്.മഴ കാരണം ഇത്രയേറെ ഓവറുകൾ നഷ്ടമായ ഒരു ഫൈനലിൽ ഇരു ടീമുകളും നിരാശയിലാണ് എന്നും വിശദമാക്കിയ താരം ഫൈനലിൽ ഇനി സമനിലയാണ് അന്തിമ റിസൾട്ടായി വരുന്നത് എങ്കിൽ ഐസിസി വിജയിയെ കണ്ടെത്തുവാൻ എന്തേലും മികച്ച ഒരു ഫോർമുല കണ്ടെത്തണമെന്നാണ് മുൻ താരം പങ്കുവെക്കുന്ന അഭിപ്രായം.
“മഴ കാരണം രണ്ട് ദിവസത്തെ പൂർണ്ണ കളി നമുക്ക് നഷ്ടമായി. മിക്ക ദിവസവും മഴയും വെളിച്ചക്കുറവും ഫൈനലിൽ ഏറെ വെല്ലുവിളികൾ സമ്മാനിച്ചു. ചില സാഹചര്യങ്ങളിൽ റിസർവ് ദിനത്തിൽ ഒരു ടീം കളി ജയിക്കാം പക്ഷേ കളി സമനിലയിലായാൽ ഒരു വിജയിയെ കണ്ടെത്താൻ ഫുട്ബോളിൽ പെനാൽറ്റി ഷൂട്ട്‌ഔട്ട് പോലെ എന്തേലും ഐസിസി ആലോചിക്കണം.ഓരോ ടെസ്റ്റ് മത്സരവും ആരേലും അന്തിമമായി ജയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് “സുനിൽ ഗവാസ്ക്കർ വിശദമാക്കി.