ബുംറക്ക്‌ ജേഴ്‌സി മാറി :അബദ്ധം മനസ്സിലാക്കിയ താരം ചെയ്തത് കണ്ടോ -ചിരിപടർത്തിയ സംഭവം ഇതാണ്

ക്രിക്കറ്റ്‌ ലോകം ഏറെ ആവേശത്തോടെ കാത്തിരുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ 32 റൺസ് ലീഡ് നേടിയ കിവീസിനെതിരെ അഞ്ചാം ദിനം ബാറ്റിംഗ് അവസാനിപ്പിച്ചപ്പോൾ ഇന്ത്യൻ ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് നേടി കഴിഞ്ഞു. നിലവിൽ ആറാം ദിവസത്തെ കളി മാത്രം അവശേഷിക്കെ ആരാകും പ്രഥമ ടെസ്റ്റ് ലോകകപ്പ് കിരീടം നേടുക എന്നൊരു ആകാംക്ഷ ക്രിക്കറ്റ്‌ പ്രേമികൾ സജീവമായി പങ്കുവെക്കുന്നുണ്ട്. മഴ റിസർവ് ദിനമായ ഇന്ന് വെല്ലുവിളിയായി എത്തുമോ എന്നൊരു സംശയവും ആരാധകർ പലരും പങ്കുവെക്കുന്നുണ്ട്. ഇന്ന് മഴക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പും നൽകുന്നുണ്ട്.

അതേസമയം അഞ്ചാം ദിവസം ഇന്ത്യൻ ടീമിന്റെ ഫീൽഡിങ്ങിനിടയിൽ നടന്ന ഒരു രസകരമായ സംഭവമാണ് ആരാധകരിൽ ചർച്ചയായി മാറുന്നത്. ഇന്ത്യൻ സ്റ്റാർ പേസ് ബൗളർ ജസ്‌പ്രീത് ബുംറയാണ് എല്ലാ ആരാധകാരിലും ചിരിക്കുള്ള ഒരു സംഭവം സമ്മാനിച്ചത്.ഒരു ഓവർ എറിയാനായി എത്തിയ ബുറ പക്ഷേ തന്റെ ഐസിസി ഫൈനലിനുള്ള ജേഴ്സി മാറി അണിഞ്ഞാണ്‌ എത്തിയത്. ഇതാണ് ആരാധകരിൽ എല്ലാം വളരെ ചിരി പടർത്തിയത്.മറ്റ് ഇന്ത്യൻ താരങ്ങൾക്കും ബുംറയുടെ അബദ്ധം മനസ്സിലായതോടെ താരത്തിനോട് കാര്യം നായകൻ കോഹ്ലി സംഭവം വിശദീകരിച്ചു.

സാധാരണയായി ഐസിസി ടൂർണമെന്റ് കളിക്കുന്ന ടീമുകളിലെ താരങ്ങൾ എല്ലാം രാജ്യത്തിന്റെ പേര് രേഖപെടുത്തിയ ഒരു ജേഴ്സിയാണ് പൊതുവേ അണിയേണ്ടത്. അതാണ്‌ ഐസിസി ചട്ടവും. എന്നാൽ താരം പന്തെറിയുവാൻ എത്തിയത് ടീം ഇന്ത്യയുടെ സാധാരണ സ്പോൺസർ പേര് രേഖപെടുത്തിയ ഒരു ജേഴ്സി അനിഞ്ഞാണ്. അബദ്ധം മനസ്സിലാക്കിയ താരം ഓരോവർ പൂർത്തിയാക്കിയ ഉടനെ ഡ്രസിങ് റൂമിലേക്ക്‌ മടങ്ങി ജേഴ്സി മാറ്റി ഉടനടി തിരികെവന്നു. താരത്തിന്റെ ഈ അബദ്ധം ആരാധകർ വളരെ ഹിറ്റാക്കി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ അടക്കം വളരെ വൈറലാണ് വീഡിയോ.