സൂപ്പർ താരം കളിക്കില്ല :സഞ്ജുവിനും ടീമിനും തിരിച്ചടി -കപ്പ്‌ നഷ്ടപെടുമോയെന്ന സംശയത്തിൽ ആരാധകർ

IMG 20210623 141124

ക്രിക്കറ്റ്‌ ലോകം വളരെയേറെ ആവേശത്തോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന്റെ രണ്ടാം പാദം തുടങ്ങുവാനയിട്ടാണ്. കോവിഡ് വ്യാപന സാഹചര്യവും ഒപ്പം താരങ്ങൾക്കിടയിൽ കോവിഡ് ബാധ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്നും നിർത്തിവെച്ച ഐപിൽ പതിനാലാം സീസൺ ഏറെ വൈകാതെ പുനരാരംഭിക്കാം എന്നാണ് ബിസിസിഐ ആലോചന. സെപ്റ്റംബർ :ഒക്ടോബർ മാസം യുഎയിൽ ടൂർണമെന്റ് മികവോടെ സംഘടിപ്പിക്കാമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ ആലോചിക്കുന്നത്. എന്നാൽ വരുന്ന ഐസിസി ടി :20 ലോകകപ്പ് കൂടി പരിഗണിച്ചാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.

എന്നാൽ ഇപ്പോൾ ഇംഗ്ലണ്ട് ടീമിലെ പല താരങ്ങളും ഐപിൽ പതിനാലാം സീസൺ മത്സരങ്ങൾ വീണ്ടും ആരംഭിച്ചാലും കളിക്കുവാൻ എത്തില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ ചർച്ചയായി മാറുന്നതും ഒരു സൂപ്പർ താരത്തിന്റെ പിന്മാറ്റമാണ്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിലെ സ്റ്റാർ ഓപ്പണർ ജോസ് ബട്ട്ലർ ശേഷിക്കുന്ന ഐപിൽ സീസൺ മത്സരങ്ങൾ താൻ കളിക്കുവാൻ സാധ്യത കുറവെന്ന് വിശദമാക്കുകയാണ് താരം. കഴിഞ്ഞ ദിവസം ക്രിക്ക്ബസിനോട് താരം ഒരു ആഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്.ശേഷിക്കുന്ന എല്ലാ ഐപിൽ മത്സരങ്ങളും കളിക്കാൻ താൻ ആഗ്രഹിക്കുണ്ടേലും ബോർഡിന്റെ അന്തിമ തീരുമാനമാകും പ്രധാനമെന്ന് ബട്ട്ലർ തുറന്ന് പറഞ്ഞു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

നേരത്തെ ശേഷിക്കുന്ന ഐപിഎല്ലിൽ താരങ്ങളെ നൽകുവാൻ കഴിയില്ല എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്‌ അധികൃതർ പറഞ്ഞത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന് ആഷസ് അടക്കം പ്രധാന ടെസ്റ്റ് പരമ്പരകളും ടി:20 ലോകകപ്പും വരാനിരിക്കെ ഐപിലിനായി താരങ്ങളെ വിട്ടുനൽകാൻ ഒരിക്കലും കഴിയില്ലായെന്നും ബോർഡ്‌ വ്യക്തമാക്കി. ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ്,ബട്ട്ലർ തുടങ്ങിയ പ്രധാന താരങ്ങളെ വളരെ ഏറെ ആശ്രയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിന് ഇതൊരു തിരിച്ചടിയാണ് ഓസ്ട്രേലിയൻ താരങ്ങളും ഈ സീസൺ ഐപിൽ കളിക്കില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ.

Scroll to Top