2023 ലോകകപ്പിന്‍റെ സെമിഫൈനലില്‍ ന്യൂസിലന്‍റിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍റ് 327 റന്‍സില്‍ എല്ലാവരും പുറത്തായി. മത്സരത്തിനു മുന്‍പേ ഇന്ത്യക്ക് അനുകൂലമായി പിച്ച് ഒരുക്കി എന്ന തരത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ മത്സരശേഷം വിവാദങ്ങളെ പറ്റി പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍.
“പിച്ച് മാറ്റിയതിനേ പറ്റി സംസാരിച്ചിരുന്ന മണ്ടന്മാരെല്ലാം നിർത്തൂ. ഇന്ത്യൻ ക്രിക്കറ്റിനെ വിമര്‍ശിക്കുന്നത് നിര്‍ത്തു. ആളുകളുടെ ശ്രദ്ധ നേടാന്‍ ഒരുപാട് കാര്യങ്ങൾ പറയുന്നു. അതെല്ലാം വിഡ്ഢിത്തമാണ്. ടോസ് ഇടുന്നതിനു മുന്‍പ് പിച്ച് അവിടെ ഉണ്ടായിരുന്നു. ഇന്നിംഗ്സിന്റെ മധ്യത്തിൽ ഇത് മാറ്റിയില്ല, ടോസ് ചെയ്തതിന് ശേഷവും ഇത് മാറ്റിയില്ല ”
”നിങ്ങൾ നല്ല ടീമാണെങ്കിൽ നിങ്ങൾ ആ പിച്ചിൽ കളിച്ച് നിങ്ങൾ വിജയിക്കും. ഇന്ത്യ അത് ചെയ്തു, അതിനാൽ പിച്ചുകളെക്കുറിച്ച് സംസാരിക്കുന്നത് നിർത്തുക, അവർ ഇതിനകം അഹമ്മദാബാദിനെക്കുറിച്ചാണ് സംസാരിക്കുന്നത്, രണ്ടാം സെമിഫൈനൽ പോലും നടന്നിട്ടില്ല, അവർ അഹമ്മദാബാദിലെ പിച്ച് മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്, അസംബന്ധം,” ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.
വിവാദം പൊട്ടിപുറപ്പെട്ടത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. ഐസിസിയുടെ പിച്ച് കൺസൾട്ടന്റായ അറ്റ്കിൻസണിനും ഈ മാറ്റത്തെക്കുറിച്ച് അറിയാമായിരുന്നു. ലോകകപ്പിനുള്ള ഐസിസിയുടെ നിയമം അനുസരിച്ച്, “പിച്ച് തിരഞ്ഞെടുക്കുന്നതിനും തയ്യാറാക്കുന്നതിനും ആതിഥേയ അസോസിയേഷനാണ് ഉത്തരവാദിത്തം”, കൂടാതെ നോക്കൗട്ട് മത്സരം പുതിയ പിച്ചുകളിൽ നടത്തണമെന്ന് നിർബന്ധവുമില്ല.