‘ചെയ്തത് തെറ്റ് ‘. ഒടുവില്‍ പൂജാരയോട് മാപ്പ് പറച്ചിലുമായി ബ്രൂക്ക്സ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേത്വേശര്‍ പൂജാരയെ ”സ്റ്റീവ്” എന്ന് വിളിച്ചതില്‍ ക്ഷമാപണം നടത്തി സോമര്‍സെറ്റ് പേസര്‍ ജാക്ക് ബ്രൂക്ക്‌സ്. 2012ല്‍ യോര്‍ക്‌ഷെയറിന് വേണ്ടി കളിക്കുമ്പോഴാണ് പൂജാരയെ സ്റ്റീവ് എന്ന് വിളിച്ച് ബ്രൂക്‌സ് വംശീയമായി അധിക്ഷേപിച്ചത്.

”2012ല്‍ എന്റെ രണ്ട് ട്വീറ്റുകളില്‍ ഉപയോഗിച്ച ഭാഷ അംഗീകരിക്കാന്‍ കഴിയാത്തതാണ്. അത്തരം വാക്കുകള്‍ ഉപയോഗിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു” ബ്രൂക്ക്സ് പറഞ്ഞു.  കളിക്കാരുടെ പേരുകള്‍ ഉച്ചരിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ അവര്‍ക്ക് നിക്ക് നെയിം നല്‍കുക പതിവാണ്.

അന്ന് വംശീയത നോക്കിയിരുന്നില്ലാ എന്നും അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് ഇപ്പോള്‍ അംഗീകരിക്കുന്നു എന്നും ബ്രൂക്ക്‌സ് പറഞ്ഞു. ” ഞാന്‍ ഏതെങ്കിലും വിധത്തില്‍ പൂജാരയേയോ കുടുംബത്തേയെ അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. അത് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. ഇതൊരു വംശീയ വിദ്വേശം നിറഞ്ഞ പെരുമാറ്റമായി ഞാന്‍ എടുത്തിരുന്നില്ല. എന്നാലിപ്പോള്‍ അത് അംഗീകരിക്കാന്‍ പാടില്ലാത്ത പെരുമാറ്റമായി ഞാന്‍ തിരിച്ചറിയുന്നു. ” ബ്രൂക്ക്സ് പറഞ്ഞു.

സോമര്‍സെറ്റ് പേസര്‍ വംശീയ അധിഷേപം നടത്തി എന്ന നിലയില്‍ രണ്ട് സംഭവങ്ങളാണ് പുറത്തു വന്നത്. ഇംഗ്ലീഷ് പേസര്‍മാരായ ടൈമല്‍ മില്‍സിനോടും സ്റ്റുവര്‍ട്ട് ലൗഡറ്റിനോടും സംസാരിക്കുമ്പോള്‍ വംശീയ വിദ്വേഷം നിറഞ്ഞ വാക്ക് ഉപയോഗിച്ചു എന്നതാണ് ഒന്ന്. പൂജാരയെ സ്റ്റീവ് എന്ന് വിളിച്ചത് രണ്ടാമത്തേതും.

Previous articleകോഹ്ലി വന്നാലും അവനെ മാറ്റരുത് :ആവശ്യവുമായി ഗംഭീർ
Next articleറിഷഭ് പന്ത് ❛ധോണിയാണ്❜ എന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ…ഇന്‍സമാം ഉള്‍ ഹഖ് പറയുന്നു.