റിഷഭ് പന്ത് ❛ധോണിയാണ്❜ എന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ…ഇന്‍സമാം ഉള്‍ ഹഖ് പറയുന്നു.

Pant and inzmam scaled

ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പരയില്‍ വിജയത്തോടെ തുടങ്ങാന്‍ ഇന്ത്യക്ക് സാധിച്ചു. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ വിജയമാണ് സ്വന്തമാക്കിയത്. തുടക്കത്തിലേ മികച്ച അവസ്ഥയിലായിരുന്നെങ്കിലും അവസാന നിമിഷം റണ്‍ വരാതിരുന്നത് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക പടര്‍ത്തി. അവസാന ഓവറില്‍ ഫോര്‍ നേടി റിഷഭ് പന്താണ് മത്സരം ഫിനിഷ് ചെയ്തത്.

മത്സരത്തില്‍ 17 പന്തില്‍ 17 റണ്ണാണ് റിഷഭ് പന്ത് നേടിയത്. പന്തിന്‍റെ സ്ലോ ബാറ്റിംഗ് ഏറെ വിമര്‍നം കേട്ടിരുന്നു. റിഷഭ് പന്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. അഞ്ചാം നമ്പറിലും ആറാം നമ്പറിലും ബാറ്റ് ചെയ്യാനെത്തി അത്ഭുതങ്ങള്‍ നടത്തുന്ന ധോണിയെപ്പോലെയാണ് റിഷഭ് പന്ത് എന്ന് ഇന്‍സമാം ഉള്‍ ഹഖ് കരുതിയെങ്കിലും യുവതാരം നിരാശപ്പെടുത്തി.

”റിഷഭ് പന്തില്‍ നിന്നും എനിക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. അവസാന രണ്‌ വര്‍ഷങ്ങളിലെ പ്രകടനം വച്ച് ഞാന്‍ വളരെയധികം അവനെ റേറ്റ് ചെയ്തു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിന്‍റെ പര്യടനത്തിലും ഞാന്‍ റിഷഭ് പന്ത് കളിക്കുന്നത് കണ്ടു. ടോപ്പ് ഓഡര്‍ തകരുമ്പോള്‍ ധോണിയെപ്പോലെ താഴെ നിന്നും രക്ഷപ്പെടുത്തുന്ന ഒരു താരമായിരിക്കും റിഷഭ് പന്ത് എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ലോകകപ്പില്‍ എന്‍റെ പ്രതീക്ഷകള്‍ക്കനുസരിച്ച് റിഷഭ് പന്ത് ഉയര്‍ന്നില്ലാ. ” ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു.

See also  IPL 2024 : സൂപ്പര്‍ താരം ഇത്തവണ ഐപിഎല്ലിനില്ലാ. ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി.

ടി20 യില്‍ ഇന്ത്യക്കായി 38 മത്സരങ്ങളില്‍ നിന്നും 123 സ്ട്രൈക്ക് റേറ്റില്‍ 607 റണ്‍സാണ് നേടിയത്. 2 അര്‍ദ്ധസെഞ്ചുറിയും നേടി.

Scroll to Top