കട്ട കലിപ്പിൽ ബൗൾ തിരികെ എറിഞ്ഞ് സിറാജ്:വിമർശനവുമായി ക്രിക്കറ്റ്‌ ലോകം

0
2

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ എല്ലാം ന്യൂ ഇയർ സമ്മാനമായി മാറുകയാണ് സെഞ്ചൂറിയൻ ക്രിക്കറ്റ്‌ ടെസ്റ്റിലെ ടീം ഇന്ത്യയുടെ ജയം.113 റൺസ്‌ ജയം കരസ്ഥമാക്കിയ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സൗത്താഫ്രിക്കൻ ടീമിന് എതിരെ അവരുടെ മണ്ണിൽ നേടുന്ന നാലാമത്തെ മാത്രം ജയമാണ് ഇത്.അഞ്ചാം ദിനം 305 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കക്ക്‌ ഒരിക്കൽ കൂടി ഇന്ത്യൻ ബൗളിംഗ് മികവിന് മുൻപിൽ പൂർണ്ണമായി പരാജയപെടേണ്ടി വന്നു. അഞ്ചാം ദിനം സൗത്താഫ്രിക്കൻ രണ്ടാം ഇന്നിങ്സിലെ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ഷമി, ബുംറ എന്നിവർ തിളങ്ങിയപ്പോൾ അശ്വിൻ, സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഒന്നാമത്തെ ഇന്നിങ്സിലും സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി കയ്യടികൾ നേടിയിരുന്നു.

ഇംഗ്ലണ്ടിൽ അടക്കം തിളങ്ങിയ സിറാജിനൊപ്പം നിൽക്കാൻ ഇന്ത്യൻ ടീം തീരുമാനിച്ചപ്പോൾ ഇഷാന്ത് ശർമ്മക്ക്‌ അവസരം നഷ്ടമായി. അതേസമയം അഞ്ചാം ദിനം ബൗളിംഗ് നടക്കവേയുള്ള സിറാജിന്റെ ഒരു മോശം പ്രവർത്തിയാണ് ക്രിക്കറ്റ്‌ ലോകത്ത് വൻ വിമർശനത്തിന് കാരണമായി മാറുന്നത്. മനോഹരമായി പന്തെറിഞ്ഞ സിറാജ് രണ്ടാം ഇന്നിങ്സിൽ ആകെ എറിഞ്ഞത് 18 ഓവറുകളാണ്.

ഇന്നിങ്സിലെ 62ആം ഓവറിൽ സിറാജ് എറിഞ്ഞ ഒരു ബോളിൽ ബാറ്റ്‌സ്മാനായ ബാവുമ ഡിഫെൻഡ് ചെയ്തെങ്കിലും തന്റെ അരികിലേക്ക് വന്ന ബൗൾ സിറാജ് സ്ട്രൈക്കർ എൻഡിലെ ബാറ്റ്‌സ്മാന് നേരെ ഏറിഞ്ഞു. അതിവേഗ ബോൾ വന്നുകൊണ്ട ബാവുമ പിന്നീട് വളരെ അധികം വേദന കൊണ്ട് പുളയുന്നത് നമുക്ക് കാണാനായി സാധിച്ചു.ക്രീസിന് ഉള്ളിൽ നിന്ന ബാറ്റ്‌സ്മാനെതിരെ വളരെ അനാവശ്യമായിട്ടാണ് സിറാജ് ബോൾ എടുത്ത് എറിഞ്ഞതെന്ന് ക്രിക്കറ്റ്‌ പ്രേമികൾ അടക്കം അഭിപ്രായപെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here