ചരിത്ര വിജയവുമായി കോഹ്ലിയും ടീമും. സെഞ്ചൂറിയനില്‍ ഇതാദ്യം.

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ അധികം ആകാംക്ഷയോടെ കാത്തിരുന്ന സെഞ്ചൂറിയൻ ക്രിക്കറ്റ്‌ ടെസ്റ്റിൽ വമ്പൻ ജയം സ്വന്തമാക്കി വിരാട് കോഹ്ലിയും ടീമും. അത്യന്തം ആവേശകരമായ ഒന്നാം ടെസ്റ്റിൽ 113 റൺസ്‌ ജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. മഴ അഞ്ചാം ദിനം ഭീക്ഷണിയായി എത്തുമെന്ന് എല്ലാവരും കരുതിയെങ്കിലും ഇന്ത്യൻ ടീം രണ്ടാമത്തെ സെക്ഷനിൽ തന്നെ ജയം നേടി ടെസ്റ്റ്‌ പരമ്പരയിൽ 1-0ന് മുന്നിലെത്തി. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഈ ജയത്തോടെ സൗത്താഫ്രിക്കൻ ടീമിനെ ടെസ്റ്റിൽ സെഞ്ചൂറിയനിൽ തോൽപ്പിച്ച ആദ്യ ഇന്ത്യൻ ടീമായി കോഹ്ലിയുടെ ഈ ടീം മാറി. ജയത്തോടെ ഈ വർഷം ജയത്തിൽ അവസാനിപ്പിക്കാനും ഇന്ത്യൻ ടീമിന് സാധിച്ചു.

അഞ്ചാം ദിനം 305 റൺസ്‌ എന്നുള്ള ടീം ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സൗത്താഫ്രിക്കക്ക്‌ പക്ഷേ ഒരിക്കൽ പോലും മത്സരത്തിലേക്ക് തിരികെ എത്താൻ കഴിഞ്ഞില്ല. മികച്ച ഫോമിൽ ബാറ്റിങ് തുടർന്ന ഡീൻ എൽഗർ വിക്കറ്റ് വീഴ്ത്തിയ ജസ്‌പ്രീത് ബുംറ ആദ്യത്തെ പ്രഹരം ഏൽപ്പിച്ചപ്പോൾ കൃത്യമായ ഇടവേളകളിൽ പിന്നീട് വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് സാധിച്ചു.

ബുറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഒന്നാം ഇന്നിങ്സിലെ 5 വിക്കറ്റിന് പിന്നാലെ മുഹമ്മദ് ഷമി രണ്ടാം ഇന്നിങ്സിലും മൂന്ന് വിക്കറ്റുകൾ എറിഞ്ഞിട്ടു.നിർണായക രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ സിറാജിനെ കൂടാതെ അശ്വിനും രണ്ട് വാലറ്റ വിക്കറ്റ് വീഴ്ത്തി. സൗത്താഫ്രിക്കൻ നിരയിൽ ബാവുമ 35 റൺസുമായി തിളങ്ങി.

അതേസമയം നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിനായി ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ലോകേഷ് രാഹുൽ പ്രകടനം വളരെ ഏറെ ശ്രദ്ധേയമായി.സൗത്താഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ ടീം നേടുന്ന നാലാമത്തെ മാത്രം ജയമാണ് ഇത്. കൂടാതെ ഈ വർഷം വിദേശത്ത് ഇന്ത്യൻ ടീം സ്വന്തമാക്കുന്ന നാലാമത്തെ ജയമാണ് ഇത്. ടെസ്റ്റ്‌ ക്യാപ്റ്റൻസി വിരാട് കോഹ്ലിക്ക് നഷ്ടം അയെക്കുമെന്നുള്ള സാഹചര്യത്തിൽ ഈ ടെസ്റ്റ്‌ ജയം കോഹ്ലിക്കും വളരെ ഏറെ ആത്മവിശ്വാസം നൽകുന്നുണ്ട്.ടെസ്റ്റ്‌ പരമ്പരയിലെ രണ്ടാം ടെസ്റ്റ്‌ ജനുവരി മൂന്നിന് ആരംഭിക്കും.