ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ആകാംക്ഷയോടെ നോക്കുന്ന ഇന്ത്യയും ന്യൂസിലാൻഡ് ടീം തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മറ്റൊരു മാജിക്ക് ബൗളിംഗ് പ്രകടനവുമായി ഇന്ത്യൻ യുവ പേസർ മുഹമ്മദ് സിറാജ്. ഇന്ത്യൻ ടീമിനെ ഒന്നാം ഇന്നിംഗ്സിൽ അജാസ് പട്ടേൽ 10 വിക്കറ്റ് പ്രകടനത്താൽ വെറും 325 റൺസ് സ്കോറിൽ ഒതുക്കിയ കിവീസ് ടീമിന് രണ്ടാം ദിനം ബൗളിങ്ങിൽ കൂടി സൂപ്പർ മറുപടി നൽകുകയാണ് ഇന്ത്യൻ ടീം.
ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ന്യൂസിലാൻഡ് ബാറ്റിങ് നിരയെ വേഗം ചാരമാക്കി മാറ്റുന്ന പ്രകടനവുമായി യുവ പേസർ മുഹമ്മദ് സിറാജാണ് കയ്യടികൾ നേടിയത്. മുംബൈയിലെ വിക്കറ്റിൽ സ്വിങ് കണ്ടെത്തിയ താരം കഴിഞ്ഞ ടെസ്റ്റിൽ പോരാടിയ കിവീസ് ടോപ് ഓർഡർ ബാറ്റിംഗിനെ തകർത്തു. തന്റെ രണ്ടാം ഓവറിൽ ഡബിൾ സ്ട്രൈക്ക് നൽകിയ താരം ഓപ്പണർമാരായ യങ്ങ്, ലാതം എന്നിവരെ വീഴ്ത്തിയാണ് മത്സരത്തിലേക്ക് ഇന്ത്യൻ ടീമിനെ തിരികെ കൊണ്ടുവന്നത്.
പുതിയ പന്തിൽ ഉമേഷ് യാദവിനും ഒപ്പം ബൗളിംഗ് ആരംഭിച്ച മുഹമ്മദ് സിറാജ് തന്റെ രണ്ടാമത്തെ ഓവറിലെ ആദ്യത്തെ ബോളിൽ യങ് വിക്കറ്റ് വീഴ്ത്തിയപ്പോൾ അവസാന ബോളിൽ താരം കിവീസ് ടീം നായകൻ ടോം ലാതം വിക്കറ്റ് വീഴ്ത്തി. മനോഹരമായ ഒരു ബൗൺസറിൽ ലാതം വിക്കറ്റ് നഷ്ടമായപ്പോൾ അത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കൂടി ജയമായി മാറി.
കഴിഞ്ഞ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും അർദ്ധ സെഞ്ച്വറി നേടിയ ലാതത്തിന് എതിരെ ഇന്ത്യൻ പേസർമാർ അധികം ഷോർട്ട് പന്തുക്കൾ എറിഞ്ഞില്ല. എന്നാൽ കോഹ്ലി ക്യാപ്റ്റനായി എത്തിയ രണ്ടാം ടെസ്റ്റിൽ തുടക്കത്തിൽ തന്നെ അതിലൊരു മാറ്റം കാണുവാനായി നമുക്ക് സാധിച്ചു. ലാതം വിക്കറ്റ് ഇന്ത്യൻ ടീം ഡ്രസ്സിംഗ് റൂമിലും ആവേശമായി മാറി.
ശേഷം കിവീസ് സീനിയർ ബാറ്റ്‌സ്മാനായ റോസ് ടെയ്ലർ വിക്കറ്റ് മനോഹരമായ ഒരു ഇൻ സ്വിങ്ങറിൽ കൂടി വീഴ്ത്തിയ സിറാജ് സിറാജ് തന്റെ ബൗളിംഗ് മികവ് നഷ്ടമായിട്ടില്ല എന്നത് തെളിയിച്ചു. ആദ്യ ടെസ്റ്റിൽ അവസരം ലഭിക്കാതെ പോയ താരം ഇഷാന്ത് ശർമ്മക്ക് പകരമാണ് മുംബൈ ടെസ്റ്റിലേക്ക് സ്ഥാനം നേടിയത് . അതേസമയം ബാംഗ്ലൂർ ടീം ഏഴ് കോടി രൂപക്ക് സ്‌ക്വാഡിൽ തന്നെ നിലനിർത്തിയ സിറാജ് വിരാട് കോഹ്ലി തനിക്ക് ക്രിക്കറ്റ് കരിയറിൽ നൽകിയ സപ്പോർട്ടിനെ കുറിച്ചും വാചാലനായിരുന്നു. ഇപ്പോൾ ഒരിക്കൽ കൂടി ക്യാപ്റ്റൻ കോഹ്ലിയുടെ വിശ്വസ്തനായി മാറുകയാണ് സിറാജ്