എന്തൊരു ബോളിംഗ് !! റോസ് ടെയ്ലറിന്‍റെ സ്റ്റംപ് പറന്നു.

മുംബൈ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അജാസ് പട്ടേലിന്‍റെ കരുത്തില്‍ ഇന്ത്യയെ 325 റണ്‍സിനു ന്യൂസിലന്‍റ് പുറത്താക്കി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍റിനു കനത്ത തിരിച്ചടിയാണ് നേരിട്ടത്.

ഇന്ത്യയെ സ്പിന്‍ ബോളിംഗില്‍ വീഴ്ത്തിയപ്പോള്‍ മറുപടി നല്‍കിയത് സീം കരുത്തിലാണ്. 17 ന് 3 എന്ന നിലയിലേക്ക് ന്യൂസിലന്‍റ് വീണപ്പോള്‍ മൂന്നു വിക്കറ്റും സ്വന്തമാക്കിയത് മുഹമ്മദ് സിറാജാണ്. വില്‍ യങ്ങ്, ടോം ലതാം, റോസ് ടെയ്ലര്‍ എന്നീ ബാറ്റര്‍മാരാണ് സിറാജിന്‍റെ പന്തില്‍ പുറത്താക്കിയത്.

ആറാം ഓവറിലെ ആദ്യ പന്തിലാണ് റോസ് ടെയ്ലറിന്‍റെ കുറ്റി തെറിപിച്ച് മുഹമ്മദ് സിറാജ് ഇന്ത്യക്ക് വ്യക്തമായ ആധിപത്യം നല്‍കിയത്. നേരിട്ട രണ്ടാം പന്തില്‍ റോസ് ടെയ്ലര്‍ പുറത്തായപ്പോള്‍ ആകെ നേടിയത് ഒരു റണ്‍ മാത്രം.

കഴിഞ്ഞ പന്തില്‍ വില്‍ യങ്ങിനെയും പുറത്താക്കിയതിനാല്‍ ഹാട്രിക്ക് പന്തായിരുന്നു അടുത്തത്. ആ പന്തില്‍ നിക്കോളസിനെതിരെ എല്‍ബിഡ്യൂ അപ്പീല്‍ ഉയര്‍ന്നെങ്കിലും അംപയര്‍ നിരസിച്ചു. വീരാട് കോഹ്ലി റിവ്യൂ ചെയ്തെങ്കിലും അംപയറുടെ തീരുമാനം ഉറച്ച് നിന്നു.