IPL 2024 : ഗുജറാത്ത് ടെറ്റന്‍സിനെ ശുഭ്മാന്‍ ഗില്‍ നയിക്കും

ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിലേക്ക് ട്രേഡ് ചെയ്തതിന് തൊട്ടുപിന്നാലെ, ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ നിയമിച്ചു. ടീമിന്‍റെ രണ്ട് സീസണിലെ നായകന്‍ ഹര്‍ദ്ദിക്ക് പാണ്ട്യയായിരുന്നു. ഇതാദ്യമായാണ് ശുഭ്മാന്‍ ഗില്‍ ഐപിഎല്ലില്‍ ഒരു ടീമിനെ നയിക്കാന്‍ പോവുന്നത്.

“ഗുജറാത്ത് ടൈറ്റൻസിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്, ഇത്രയും മികച്ച ടീമിനെ നയിക്കാൻ എന്നിലുള്ള വിശ്വാസത്തിന് ഫ്രാഞ്ചൈസിക്ക് നന്ദി, ടീമിനെ നയിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.” ശുഭ്മാന്‍ ഗില്‍ പറഞ്ഞു.

“കഴിഞ്ഞ രണ്ട് വർഷമായി ഒരു ബാറ്ററായി മാത്രമല്ല, ഒരു ലീഡറെന്ന നിലയിലും ഗില്‍ പക്വത പ്രാപിക്കുന്നത് ഞങ്ങൾ കണ്ടു. 2022ലെ കിരീട നേട്ടത്തിലും 2023ലെ പ്രകടനത്തിലും അവന്‍റെ ഫീല്‍ഡിലെ സംഭാവനകള്‍ സഹായിച്ചു. ശുഭ്മാനെപ്പോലുള്ള ഒരു യുവ ക്യാപ്റ്റനൊപ്പം ഒരു പുതിയ യാത്ര ആരംഭിക്കാൻ സന്തോഷമുണ്ട്.” ടൈറ്റൻസ് ക്രിക്കറ്റ് ഡയറക്ടർ വിക്രം സോളങ്കി പറഞ്ഞു: