സൂര്യകുമാർ വേറെ ലെവൽ ക്യാപ്റ്റൻ.. ഞങ്ങൾക്ക് വലിയ പിന്തുണ നൽകുന്നു. പ്രസിദ് കൃഷ്ണ പറയുന്നു.

surya

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഒരു ശക്തമായ ബോളിങ് പ്രകടനം കാഴ്ചവയ്ക്കാൻ പേസർ പ്രസീദ് കൃഷ്ണയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിൽ 41 റൺസ് വിട്ടു നൽകി 3 വിക്കറ്റുകളാണ് പ്രസീദ് സ്വന്തമാക്കിയത്. ഇന്ത്യയുടെ വിജയത്തിൽ പ്രസീദിന്റെ പ്രകടനം വളരെ നിർണായകമായി. മത്സരശേഷം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെ പ്രശംസിച്ചു കൊണ്ടാണ് പ്രസീദ് കൃഷ്ണ സംസാരിച്ചത്.

സൂര്യകുമാർ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയുടെതിന് സമാനമായ രീതിയിലാണ് നായകത്വവും കൈകാര്യം ചെയ്യുന്നത് എന്ന് പ്രസീദ് കൃഷ്ണ പറയുകയുണ്ടായി. മാത്രമല്ല തന്റെ കളിക്കാരെ അങ്ങേയറ്റം സൂര്യകുമാർ വിശ്വസിക്കുന്നുണ്ട് എന്നും പ്രസീദ് ചൂണ്ടിക്കാട്ടി.

കളിക്കളത്തിൽ തന്റെ സഹതാരങ്ങൾക്ക് വളരെയധികം സ്വാതന്ത്ര്യം നൽകാൻ സൂര്യകുമാറിന് സാധിക്കുന്നുണ്ട് എന്നാണ് പ്രസീദ് കൃഷ്ണ പറഞ്ഞത്. “സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യുന്ന രീതിയും നായകനായി മൈതാനത്ത് തുടരുന്ന രീതിയും സമാനമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. സൂര്യ തന്റെ സഹതാരങ്ങളെ എല്ലായ്പ്പോഴും വിശ്വസിക്കുന്നു. എല്ലാവർക്കും വേണ്ട പിന്തുണയും നൽകുന്നു. എന്താണോ ടീമിന് വേണ്ടത് അതിനായി അവരെ പിന്തുണയ്ക്കുന്നു. എന്തെങ്കിലും തെറ്റായി സഹതാരങ്ങളിൽ നിന്നുണ്ടായാലും അവർക്ക് വേണ്ട രീതിയിലുള്ള പിന്തുണ നൽകി സൂര്യകുമാർ അടുത്തുതന്നെ ഉണ്ടാവാറുണ്ട്.”- പ്രസീദ് കൃഷ്ണ പറയുന്നു.

Read Also -  "ലോകകപ്പിൽ ഹർദിക് തകർക്കും. മറ്റൊരു ഹർദിക്കിനെ കാണാൻ സാധിക്കും" - പിന്തുണയുമായി ഗവാസ്കർ.

“ഒരു താരത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത് സ്വാതന്ത്രം എന്നതാണ്. അത് സൂര്യ സഹതാരങ്ങൾക്ക് നൽകാറുണ്ട്. കൃത്യമായി തങ്ങളുടെ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സൂര്യകുമാർ ശ്രമിക്കാറുണ്ട്. ഒപ്പം ടീമിലുള്ള എല്ലാവരെയും അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു. ലോകകപ്പ് സ്ക്വാഡിന്റെ ഒരു ഭാഗമായി കളിക്കാൻ എനിക്ക് സാധിച്ചിരുന്നു. അത് എന്നെ സംബന്ധിച്ച് ഒരുപാട് പഠനങ്ങൾക്ക് സഹായകരമായി മാറി. ഞാൻ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതിന് ശേഷം എനിക്ക് കൂടുതൽ പഠനത്തിനായി ലഭിച്ച വലിയ അവസരം തന്നെയായിരുന്നു ലോകകപ്പ്.”

“ടീം അംഗങ്ങൾ ഏതൊക്കെ തരത്തിലാണ് മത്സരത്തിനായി തയ്യാറാവുന്നത് എന്നത് പഠിക്കാൻ എന്നെ ലോകകപ്പ് സഹായിച്ചു. പിച്ചിന്റെ ഉപരിതലവും, സാഹചര്യങ്ങളും, മറ്റു ബാറ്റർമാരുടെ സമീപനവും അടക്കമുള്ള കാര്യങ്ങളിൽ എനിക്ക് കൂടുതൽ വിവരങ്ങൾ നൽകിയത് ലോകകപ്പ് തന്നെയാണ്.”- പ്രസീദ് കൃഷ്ണ പറയുന്നു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 44 റൺസിന്റെ വിജയമാണ് ഇന്ത്യ കൈവരിച്ചത്. ഈ വിജയത്തോടെ പരമ്പരയിൽ 2-0ന് മുൻപിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. നാളെ ഗുവാഹത്തിയിലാണ് പരമ്പരയിലെ മൂന്നാം ട്വന്റി20 മത്സരം നടക്കുന്നത്.

Scroll to Top