വിഷ്ണു വിനോദിന്റെ സെഞ്ച്വറി പവർ.. ഒഡിഷയെ തോൽപിച്ച് കേരളം.. 78 റൺസിന്റെ കൂറ്റൻ വിജയം..

353050544 6122750691165183 7491078464886547246 n e1701083297992

വിജയ് ഹസാരെ ട്രോഫിയിലെ ഒഡീഷയ്ക്കെതിരായ മത്സരത്തിൽ ഒരു തകർപ്പൻ വിജയം സ്വന്തമാക്കി കേരള ടീം. മത്സരത്തിൽ 78 റൺസിന്റെ വമ്പൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലായിരുന്നു കേരളത്തിന്റെ ഈ വമ്പൻ വിജയം.

മറ്റു പല കേരള ബാറ്റർമാരും നന്നെ ബുദ്ധിമുട്ടിയ മത്സരത്തിൽ വിഷ്ണു വിനോദ് അടിച്ചു തകർക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ ദയനീയമായി പരാജയം ഏറ്റുവാങ്ങിയ കേരളത്തെ സംബന്ധിച്ച് ഈ വിജയം ഒരുപാട് ആത്മവിശ്വാസം നൽകുന്നതാണ്. എന്നിരുന്നാലും മത്സരത്തിൽ സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ പരാജയപ്പെട്ടത് കേരളത്തിന് നിരാശ ഉണ്ടാക്കുന്നുണ്ട്.

മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മോശം തുടക്കം തന്നെയാണ് കേരളത്തിന് ലഭിച്ചത്. തുടക്കത്തിൽ തന്നെ കേരളത്തിന് തങ്ങളുടെ മുൻനിര ബാറ്റർമാരെ നഷ്ടമായി. ഒരു സമയത്ത് കേരളം 75ന് 4 എന്ന നിലയിൽ തകരുകയുണ്ടായി.

എന്നാൽ വിഷ്ണു വിനോദ് ഒരുവശത്ത് ക്രീസിലുറച്ചത് വലിയ ആശ്വാസമാണ് കേരളത്തിന് നൽകിയത്. മധ്യനിര ബാറ്റർമാരെ കൂട്ടുപിടിച്ച് വിഷ്ണു വിനോദ് ഇന്നിങ്സ് പതിയെ കെട്ടിപ്പൊക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ സ്വന്തമാക്കാനും വെടിക്കെട്ട് തീർക്കാനും വിഷ്ണുവിന് സാധിച്ചു. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി തന്നെയാണ് വിഷ്ണു സ്വന്തമാക്കിയത്.

മത്സരത്തിൽ 85 പന്തുകൾ നേരിട്ട വിഷ്ണു വിനോദ് 120 റൺസാണ് നേടിയത്. 5 ബൗണ്ടറികളും 8 പടുകൂറ്റൻ സിക്സറുകളും വിഷ്ണുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഒപ്പം അവസാന ഓവറുകളിൽ 27 പന്തുകളിൽ 48 റൺസ് നേടിയ അബ്ദുൾ ബാസിതും അടിച്ചുതകർത്തതോടെ കേരളം ഭേദപ്പെട്ട ഒരു സ്കോറിലേക്ക് കുതിച്ചു.

Batters Dismissal R B SR 4s 6s
Mohammed Azharuddeen (wk) lbw Prayash Kumar Singh 12 16 75.00 2 0
Rohan S Kunnummal b Prayash Kumar Singh 17 29 58.62 4 0
Sanju Samson (c) c Rajesh Dhuper b Rajesh Mohanty 15 21 71.43 2 0
Sachin Baby c Rajesh Dhuper b Govinda Poddar 2 29 6.90 0 0
Vishnu Vinod b Abhishek Yadav 120 85 141.18 5 8
Shreyas Gopal c & b Abhishek Yadav 13 24 54.17 0 0
Akhil Scaria c Prayash Kumar Singh b Abhishek Yadav 34 58 58.62 1 1
Abdul Bazith P A Not out 48 27 177.78 3 3
Vaisakh Chandran c & b Abhishek Yadav 4 7 57.14 0 0
Basil Thampi lbw Rajesh Mohanty 3 4 75.00 0 0
Akhin Not out 0 1 0.00 0 0
Read Also -  കോഹ്ലി പാകിസ്ഥാനിൽ വന്ന് കളിച്ച് മികവ് പുലർത്തൂ, കരിയറിൽ അവശേഷിക്കുന്നത് ആ നാഴികക്കല്ല്. യൂനിസ് ഖാൻ.
Total Extras (B 0, Lb 9, W 8, Nb 1) RR Overs
286/9 18 5.72 50.0

വിഷ്ണുവിന്റെ മികവിൽ നിശ്ചിത 50 ഓവറുകളിൽ 286 റൺസാണ് കേരളം കൂട്ടിച്ചേർത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഒഡീഷയുടെ വിക്കറ്റുകളും തുടർച്ചയായി വീഴ്ത്താൻ കേരളത്തിന് സാധിച്ചിരുന്നു. ഒരുവശത്ത് ഓപ്പണർ ശാന്തനു മിശ്ര ക്രീസിലുറച്ചെങ്കിലും മറുവശത്ത് കേരള ബോളർമാർ തീയായി മാറി.

വലിയ കൂട്ടുകെട്ടുകൾ ഉണ്ടായപ്പോഴൊക്കെയും വിക്കറ്റുകൾ വീഴ്ത്തി കേരളം ശക്തമായി തിരിച്ചു വരവുകൾ നടത്തി. മത്സരത്തിൽ ഓപ്പണർ മിശ്ര 116 പന്തുകളിൽ 92 റൺസാണ് ഒഡീഷയ്ക്കായി നേടിയത്. എന്നാൽ മറ്റു ബാറ്റർമാർ പരാജയപ്പെട്ടപ്പോൾ കേരളം അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. കേരളത്തിനായി ശ്രേയസ് ഗോപാൽ 37 റൺസ് മാത്രം വിട്ട് നൽകിയ 4 വിക്കറ്റ് സ്വന്തമാക്കുകയുണ്ടായി. ഒപ്പം 2 വിക്കറ്റുകൾ വീതം സ്വന്തമാക്കിയ ബേസിൽ തമ്പിയും അഖിൽ സ്കറിയും ശ്രേയസിന് മികച്ച പിന്തുണ തന്നെ നൽകി. മത്സരത്തിലെ വിജയം കേരളത്തിന് വലിയ ആശ്വാസം നൽകുന്നുണ്ട്.

Scroll to Top