ഇഷാന്ത് പൂർണ്ണ ഫിറ്റ്നസ് നേടിയോ :സംശയങ്ങൾക്ക് മറുപടിയുമായി ഷമി

0
2

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിർണായക ടെസ്റ്റ്‌ പരമ്പരയിൽ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ അധികം ആകാംക്ഷയോടെ കാത്തിരുന്നത് ഫാസ്റ്റ് ബൗളർ ഇഷാന്ത്‌ ശർമ്മയുടെ പ്രകടനം എപ്രാകാരമാകും എന്നറിയുവനാണ്. ആദ്യ ടെസ്റ്റിൽ പരിക്ക് കാരണം ബൗളിംഗ് മിസ്സായ താരം രണ്ടാം ടെസ്റ്റിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ലോർഡ്‌സ് ടെസ്റ്റിൽ മനോഹര സ്വിങ്ങ് ബൗളിംഗ് മികവിൽ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ഏറെ കുഴക്കിയ താരം പക്ഷേ മൂന്നാം ടെസ്റ്റ്‌ മത്സരത്തിൽ വെറും നിരാശ മാത്രമാണ് സമ്മാനിച്ചത്. ലീഡ്സിൽ അനായാസം റൺസ് വഴങ്ങിയ താരത്തിന് എതിരെ രൂക്ഷമായ വിമർശനമാണ് ഇപ്പോൾ പല ക്രിക്കറ്റ്‌ പ്രേമികളും മുൻ താരങ്ങളും അടക്കം ഉന്നയിക്കുന്നത്. താരം മോശം ബൗളിംഗ് പ്രകടനമാണ് ലീഡ്സിലെ ഒന്നാം ഇന്നിങ്സ് ബൗളിങ്ങിൽ കാഴ്ചവെച്ചത് എന്നും ആരാധകർ വിലയിരുത്തുന്നുണ്ട്.

എന്നാൽ താരത്തിന് ഇക്കാര്യത്തിൽ വൻ പിന്തുണ നൽകുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ ഷമി. മൂന്നാം ടെസ്റ്റിൽ കളിച്ച ഇഷാന്തിന്റെ ഫിറ്റ്നെസ്സിനെയും കുറിച്ച് വിമർശനങ്ങൾ ഉയർന്ന ഒരു സാഹചര്യത്തിലാണ് മുഹമ്മദ്‌ ഷമിയുടെ പ്രതികരണം.ഇഷാന്തിന്റെ ഫിറ്റ്നസ് കാര്യം വിശകലനം ചെയ്യേണ്ടേ ഒരു വിഷയമല്ല എന്നും പറയുന്ന ഷമി താരം പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട് എന്നും മാസ്സ് മറുപടി നൽകി.മത്സരത്തിൽ ചില ചെറിയ സ്പെല്ലുകളിൽ മാത്രമാണ് ഇഷാന്തിനെ നായകൻ വിരാട് കോഹ്ലി ഉപയോഗിച്ചുള്ളൂ എല്ലാ കാര്യത്തിലും പ്രസ്സ് മീറ്റിൽ ഷമി മറുപടി നൽകി

“മത്സരത്തിൽ ഭംഗിയായി തന്നെ ഇഷാന്ത് ഭായ് പന്തെറിഞ്ഞു. തുടക്കവും ഒപ്പം ഒടുക്കവും മികച്ചതാക്കി മാറ്റുവാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ടെസ്റ്റ്‌ മത്സരത്തിൽ ഏതൊക്കെ ഓവറുകൾ ഒരു ബൗളർക്ക്‌ നൽകണം. കൂടാതെ ഒരു സ്പെല്ലിൽ എത്ര ഓവറുകൾ എറിയണം അതൊക്കെ ടീമിന്റെ നായകൻ മാത്രം തീരുമാനിക്കുന്നതാണ് ശരി. ഇഷാന്ത് ശർമ്മയുടെ ഫിറ്റ്നസ് ചോദ്യങ്ങൾ പോലും ഉദിക്കുന്നില്ല “ഷമി വാചാലനായി

LEAVE A REPLY

Please enter your comment!
Please enter your name here