വിവാദത്തിലായി റിഷാബ് പന്ത് :നിയമം ഉപദേശിച്ച് കലിപ്പിലായി അമ്പയർമാർ -കാണാം വീഡിയോ

ഇന്ത്യ :ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം നാലാം ദിനത്തിലേക്ക്‌ വളരെ അധികം ആവേശത്തോടെ പോകുമ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം മറ്റൊരു ത്രില്ലിംഗ് മത്സരം പിറക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്. ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിൽ കാണിച്ച തെറ്റുകൾ ഒന്നും ആവർത്തിക്കാതെ മൂന്നാം ദിനം ഇന്ത്യൻ ബാറ്റിങ് നിര കരുത്തുകാട്ടിയ ടെസ്റ്റിൽ ഇരു ടീമുകളും ജയപ്രതീക്ഷയിലാണ് എങ്കിലും ഒന്നാം ഇന്നിങ്സിലെ 354 റൺസിന്റെ പടുകുറ്റൻ ലീഡ് ഇംഗ്ലണ്ടിന് വ്യക്തമായ മുൻ‌തൂക്കം സമ്മാനിക്കുന്നു. ഒന്നാം ഇന്നിങ്സിൽ മൂന്നാം ദിനം 10 വിക്കറ്റ് നഷ്ടത്തിൽ 432 റൺസ് നേടിയ ഇംഗ്ലണ്ട് ടീമിന് മറുപടിയായി രണ്ടാമത്തെ ഇന്നിങ്സിൽ മൂന്നാം ദിനം കളി വെളിച്ചം കുറവ് കാരണം അവസാനിപ്പിച്ചപ്പോൾ ഇന്ത്യൻ ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് എന്ന സ്കോറിലെത്തികഴിഞ്ഞു.

രണ്ടാം ഇന്നിങ്സിൽ കരുതലോടെ കളിച്ച ഇന്ത്യൻ ടീമിനായി പൂജാര (91*), വിരാട് കോഹ്ലി (45*) എന്നിവരാണ് ക്രീസിൽ. നേരത്തെ 59 റൺസുമായി രോഹിത് ശർമ്മ തിളങ്ങിയിരുന്നു. അതേസമയം ഒട്ടനവധി നാടകീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ടെസ്റ്റ്‌ പരമ്പരയിൽ മറ്റൊരു വിവാദത്തിന് കൂടി ഇതിനകം തിരി കൊളുത്തുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്ത്.മത്സരത്തിനിടയിൽ താരത്തിന്റെ കയ്യിൽ അണിഞ്ഞിരുന്ന വിക്കറ്റ് കീപ്പിങ് ഗ്ലൗസ് തന്നെയാണ് വൻ പ്രശ്നം സൃഷ്ടിച്ചത്.ഗ്ലൗവിൽ റ്റെയ്പ്പ് ഒട്ടിച്ച് കീപ്പിങ്  പൂർത്തിയാക്കുവാൻ താരം ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് എല്ലാം കാരണമായി മാറിയത്

ഡ്രിങ്ക്സ് ബ്രേക്കിന് ശേഷം വിക്കറ്റ് കീപ്പ് ചെയ്യാൻ എത്തിയ റിഷാബ് പന്തിന്റെ കീപ്പിങ് ഗ്ലൗസ് അമ്പയർമാർ അടക്കം പരിശോധിക്കുകയായിരുന്നു.ഗ്ലൗവിൽ റ്റെയ്പ്പ് ഒട്ടിച്ച് കീപ്പിങ് ചെയ്യാൻ തുടങ്ങിയ താരത്തെ കണ്ട ഓൺ ഫീൽഡ് അമ്പയർ സമീപിക്കുകയും അത് അതിവേഗം തന്നെ ഊരുവാൻ ആവശ്യപ്പെടുകയും ചെയ്തു.റിഷാബ് പന്തിന്റെ അരികിൽ എത്തിയ നായകൻ കോഹ്ലിയും ഈ ഒരു വിഷയത്തിൽ ഇടപെടുകയും ഒപ്പം ഏറെ സംസാരം അമ്പയർമാരുമായി അൽപ്പം നേരം നടത്തുകയും ചെയ്തത് ഇപ്പോൾ ചർച്ചയായി മാറുകയാണ്.