ആ കാര്യം ശ്രദ്ധിച്ചാൽ ഇനി വരുന്നത് സഞ്ജുവിന്റെ കാലമാകുമെന്ന് ബി.സി.സി. ഐ സെലക്ഷൻ കമ്മിറ്റി അംഗം

ലോകകപ്പ് സെമി ഫൈനലിലെ ദയനീയ പ്രകടനത്തിന് ശേഷം ന്യൂസിലാൻഡിന് എതിരായ പരമ്പരക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഹർദിക് പാണ്ഡ്യയാണ്. മൂന്ന് വീതം ഏകദിനങ്ങളും, 20-20 മത്സരങ്ങളും ആണ് ന്യൂസിലാൻഡിനെതിരെ ഇന്ത്യ കളിക്കുക.

ന്യൂസിലാൻഡിനെതിരായ പരമ്പര നിർണയമാകുക ഇന്ത്യൻ യുവതാരങ്ങൾക്കായിരിക്കും. ടീമിൽ സ്ഥിര സാന്നിധ്യം ലഭിക്കുവാൻ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്. അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ സ്ഥാനം നേടുവാൻ ലഭിച്ച അവസരം മുതലാക്കാൻ ആയിരിക്കും മലയാളികളുടെ പ്രിയതാരം ശ്രമിക്കുക.

1627710738 000 9fp7nl1


ഇപ്പോൾ ഇതാ സെലക്ഷൻ കമ്മിറ്റിയിലെ ഒരു അംഗം സഞ്ജുവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ലഭിച്ച അവസരം സഞ്ജു നല്ല രീതിയിൽ മുതലെടുത്താൽ താരത്തിനെ ടീമിൽ നിന്നും പുറത്താക്കാൻ സാധിക്കില്ല എന്നാണ് സെലക്ഷൻ കമ്മിറ്റി അംഗം പറഞ്ഞത്.”സഞ്ജു മികച്ച കഴിവുള്ള താരം ആണെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. അത് മുൻപ് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഋഷബ് പന്തിനേക്കാൾ കൂടുതൽ റൺസ് സഞ്ജുവും ഇഷാൻ കിഷനും നേടിയാൽ അവരെ ടീമിൽ നിന്നും പുറത്താക്കാൻ ആർക്കും സാധിക്കില്ല.

Sanju Samson Reuters 1 x

എന്നാൽ ലഭിക്കുന്ന അവസരങ്ങളെല്ലാം മുതലാക്കാൻ അവർക്ക് സാധിക്കണം. ഇനി അധിക കാലം ദിനേശ് കാർത്തികിന്റെ സേവനം ഉണ്ടാകില്ല എന്ന കാര്യം നമ്മൾക്ക് എല്ലാവർക്കും അറിയുന്നതാണ്. നായകൻ രോഹിത് ശർമയുമായി പരിശീലകൻ രാഹുൽ ദ്രാവിഡ് ഭാവി കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. അവിടെ സഞ്ജുവിന്റെ പേരും ചർച്ചക്ക് വരും.”- അദ്ധേഹം പറഞ്ഞു. ഇന്ത്യക്ക് വേണ്ടി 9 ഏകദിന മത്സരങ്ങളിൽ നിന്നും 82.66 ശരാശരിയിൽ 248 റൺസ് ആണ് താരത്തിന്റെ സമ്പാദ്യം. ഈ വർഷം 5 20-20 മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ച സഞ്ജു 158.40 സ്ട്രൈക്ക് റേറ്റിൽ 179 റൺസ് നേടിയിട്ടുണ്ട്.

Previous articleബ്ലാസ്റ്റേഴ്സ് ഇനിയും മെച്ചപ്പെടും, ഏത് ശക്തർക്കെതിരെയും കളിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു;ഇവാൻ വുകമാനോവിച്ച്
Next articleഐ.പി.എൽ അല്ല രാജ്യമാണ് മുഖ്യം; ഐ.പിഎല്ലിൽ നിന്നും 2 ഓസ്ട്രേലിയൻ സൂപ്പർ താരങ്ങൾ പിന്മാറി.