ഐ.പി.എൽ അല്ല രാജ്യമാണ് മുഖ്യം; ഐ.പിഎല്ലിൽ നിന്നും 2 ഓസ്ട്രേലിയൻ സൂപ്പർ താരങ്ങൾ പിന്മാറി.

gettyimages 1357814218 1 1641291498

അടുത്ത സീസണിലെ ഐപിഎൽ ലേലം അടുത്ത മാസമാണ് നടക്കുന്നത്. ഇപ്പോൾ ഇതാ ഐപിഎൽ നേരത്തെ നിന്നും ഓസ്ട്രേലിയൻ സീരിയർ പേസർമാർ പിന്മാറിയിരിക്കുകയാണ്. ഓസ്ട്രേലിയൻ ടെസ്റ്റ് ടീം നായകനായ പാറ്റ് കമിൻസ്, സീനിയർ താരം മിച്ചൽ സ്റ്റാർക്കുമാണ് അടുത്ത സീസണിലെ ഐപിഎല്ലിൽ നിന്നും പിന്മാറിയിരിക്കുന്നത്.


കഴിഞ്ഞ സീസണിൽ പാറ്റ് കമ്മിൻസ് കൊൽക്കത്തയുടെ താരമായിരുന്നു. സ്റ്റാർക്ക് ആണെങ്കിൽ അവസാനമായി ഐപിഎൽ കളിച്ചത് 2015ലാണ്. സ്റ്റാർക്ക് ഐപിഎല്ലിൽ മാത്രമല്ല ബിഗ് ബാഷിലും കളിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കോടികൾ വിലയുള്ള താരമാണ് സ്റ്റാർക്ക്.



ഇരു താരങ്ങളും അടുത്ത വർഷം നടക്കുന്ന ആഷസ് ടെസ്റ്റിന് ശ്രദ്ധ കേന്ദ്രീകരിക്കുവാൻ വേണ്ടിയാണ് ഐ.പി.എല്ലിൽ നിന്നും പിന്മാറിയിരിക്കുന്നത്. കഴിഞ്ഞതവണ കൊൽക്കത്ത കമ്മിൻസിനെ സ്വന്തമാക്കിയത് 7.25 കോടി രൂപയ്ക്കാണ്. ഓസ്ട്രേലിയൻ സൂപ്പർ താരം പിന്മാറിയതോടെ ലേലത്തിൽ ഈ തുക ഉപയോഗിക്കാൻ കൊൽക്കത്തക്ക് സാധിക്കും. സൂപ്പർ താരത്തിന്റെ അഭാവം നികത്താൻ ഗുജറാത്ത് ടൈറ്റൻസിന്റെ സൂപ്പർ താരമായ ന്യൂസിലാൻഡ് പേസർ ലോക്കി ഫെർഗൂസനെ കൊൽക്കത്ത ടീമിൽ എത്തിച്ചിരുന്നു.

Read Also -  "അന്നെനിക്ക് ഫീൽഡ് സെറ്റ് ചെയ്യാൻ പോലും അറിയില്ലായിരുന്നു, രോഹിതാണ് എല്ലാം ചെയ്തിരുന്നത്".
Eknp9sIU0AAdowu




ഇന്ത്യൻ താരം ശർദുൽ താക്കൂറിനേയും ഡൽഹി ക്യാപിറ്റൽസിൽ നിന്ന് കൊൽക്കത്ത കഴിഞ്ഞ ദിവസം ടീമിൽ എത്തിച്ചിരുന്നു. അഫ്ഗാൻ വിക്കറ്റ് കീപ്പർ ഗർബാസും കൊൽക്കത്ത ടീമിൽ എത്തിയിട്ടുണ്ട്. കൊൽക്കത്തയുടെ മറ്റൊരു വിദേശ താരമായ സാം ബില്ലിങ്സും റെഡ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഐ.പി.എൽ നിന്നും പിന്മാറിയിരുന്നു.

Scroll to Top