ലോക ക്രിക്കറ്റിലെ എക്കാലത്തെയും വെടിക്കെട്ട് ബാറ്റ്സ്മാൻമാരിൽ ഒരാളാണ് സെവാഗ്. സെവാഗിന്റെ ഏറ്റവും വലിയ കരുത്ത് ഒരു ബൗളറെയും ഭയക്കാത്ത മനോഭാവം ആയിരുന്നു. കളിയിൽ മാത്രമല്ല സൗഹൃദത്തിലും മികച്ച താരമാണ് സെവാഗ്. സഹതാരങ്ങളോടും എതിർത്താരങ്ങളോടും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന ഒരാളായിരുന്നു താരം. ഇപ്പോഴിതാ സെവാഗ് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലിയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കോഹ്ലിയോട് ദേഷ്യം തോന്നുകയും സ്വയം സങ്കടം തോന്നുകയും ചെയ്ത സംഭവമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.അന്ന് സൂപ്പർ താരം എന്ന നിലയിലേക്ക് കോഹ്ലി വളർന്നിട്ടില്ല. അന്ന് ടീമിലെ യുവതാരമായിരുന്നു കോഹ്ലി.”അത്ഭുതമാണോ എന്ന് അറിയില്ല, ലോക ക്രിക്കറ്റിലെ പല പ്രമുഖ ബാറ്റ്സ്മാൻമാരുടെയും വിക്കറ്റ് നേടുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഹെയ്ഡൻ, ഹസി, ജയവർധന, ലാറ, സംഗക്കാര എന്നിവരുടെ വിക്കറ്റുകൾ എല്ലാം ഞാൻ നേടിയിട്ടുണ്ട്.
പെർത്തിൽ ഒരിക്കൽ ഞാൻ ഗിൽക്രിസ്റ്റിനെയും പുറത്താക്കിയിട്ടുണ്ട്. കോഹ്ലി കാരണം വലിയ ഒരു നേട്ടം ഒരിക്കൽ എനിക്ക് നഷ്ടമായിട്ടുണ്ട്. അനായാസമായി വിക്കറ്റിൽ ലഭിക്കുന്ന ക്യാച്ച് കോഹ്ലി നഷ്ടമാക്കി. വലിയ ഒരു നാഴികക്കല്ല് എനിക്ക് നേടിത്തരുന്ന ഒരു വിക്കറ്റ് ആയിരുന്നു അത്. എന്നാൽ അത് കയ്യിൽ ഒതുക്കുവാൻ കോഹ്ലിക്ക് ആയില്ല. എന്നെ വളരെയധികം കോഹ്ലി ആ ക്യാച്ച് വിട്ടത് നിരാശനായി. ട്രിപ്പിൾ സെഞ്ചുറി നഷ്ടമായപ്പോൾ പോലും ഞാൻ ഇത്രയധികം നിരാശനായിട്ടില്ല. എനിക്ക് വളരെയധികം ദേഷ്യം വന്നു. എന്താണ് കാട്ടുന്നത് ബോൾ പിടിക്കൂ എന്ന് ഞാൻ കോഹ്ലിയോട് പറയുകയും ചെയ്തു.”- സെവാഗ് പറഞ്ഞു.കോഹ്ലി ഇത്രയും വലിയ ഉയരങ്ങളിൽ എത്തുമെന്ന് അന്ന് താൻ കരുതിയിരുന്നില്ല എന്നും സെവാഗ് പറഞ്ഞു.
“ഇത്രയും വലിയ ഉയരങ്ങളിൽ കോഹ്ലി എത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല. മറ്റുള്ളവർക്ക് അത് തോന്നിയിട്ടുണ്ടാകാം. എന്നാൽ എനിക്ക് തോന്നിയിട്ടില്ല. പക്ഷേ തീരുമാനം മാറ്റിയത് ശ്രീലങ്കക്കെതിരായ മത്സരത്തിൽ മല്ലിങ്കക്കക്കെതിരായ അവൻ്റെ ബാറ്റിംഗ് കണ്ടാണ്. 40 ഓവറിൽ 280 റൺസ് വിജയിക്കാൻ ആവശ്യമുള്ള ഘട്ടത്തിലാണ് മനോഹരമായ സെഞ്ച്വറി അവൻ നേടിയത്. ഇന്ന് അവൻ ഇരുപത്തയ്യായിരത്തിലധികം റൺസും 75 സെഞ്ച്വറികളും ഉള്ള താരമാണ്. ഞാൻ അടക്കമുള്ള പലരുടെയും വിലയിരുത്തൽ തെറ്റാണെന്ന് തെളിയിക്കാൻ കോഹ്ലിക്ക് സാധിച്ചു. ഇന്നത്തെ അവൻ്റെ നേട്ടം അവിശ്വസനീയമാണ്.”- സെവാഗ് പറഞ്ഞു.