ക്യാപ്റ്റൻ സ്ഥാനത്തു നിന്നും കോഹ്ലി മാറിയത് ആർസിബിക്ക് ഗുണകരമായി; വിരേന്ദർ സെവാഗ്.

0
2

കഴിഞ്ഞവർഷം ഐപിഎൽ സീസൺ അവസാനിച്ചതോടെ ആയിരുന്നു ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പിന്മാറുകയാണെന്ന് വിരാട് കോഹ്ലി അറിയിച്ചത്. ഇപ്പോഴിതാ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും കോഹ്ലി പിന്മാറിയത് ടീമിന് ഗുണകരമായി എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി ഈ സീസണിൽ കളിക്കാരെ കൂടുതലായി ആർസിബി പിന്തുണക്കുന്നുണ്ടെന്നും സെവാഗ് പറഞ്ഞു.

അതിനെല്ലാം കാരണമായത് നേതൃത്വ നിരയിൽ വന്ന മാറ്റം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണുകളിൽ എല്ലാവരും എ ബി ഡിവില്ലിയേഴ്സിനെയും വിരാട് കോഹ്ലിയെയും കൂടുതലായി ആശ്രയിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തവണ ദിനേഷ് കാർത്തികിൻ്റെയും മാക്സ് വെല്ലിൻ്റെയും സാന്നിധ്യം അതിൽ മാറ്റം ഉണ്ടാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

images 45 5


ഹെഡ് കോച്ചായി സഞ്ജയ് ബംഗാറിന്റെയും പുതിയ ക്യാപ്റ്റന്റെയും വരവ് ആർ സി ബിയുടെ ചിന്താഗതി തന്നെ മാറ്റിമറിച്ചു. രണ്ടോ മൂന്നോ കളികളിൽ മോശം പ്രകടനം പുറത്തെടുത്താൽ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ കളിക്കാരെ പുറത്താക്കുമായിരുന്നു. എന്നാൽ ബംഗാറും ഡ്യൂപ്ലെസിസും സീസണിൽ ഉടനീളം സ്ഥിരത പുലർത്തിയിട്ടുണ്ട്. പടിതാറും അനൂജ് രാവത്തും ഒഴികെ മോശം പ്രകടനം കാരണം മറ്റൊരു മാറ്റവും അവർ വരുത്തിയിട്ടില്ല.

images 46 5

കഴിഞ്ഞ സീസൺ വരെ വിരാട് കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും പുറത്താക്കിയാൽ എതിർടീമുകൾക്ക് ആർ സി ബിയ്ക്കെതിരെ വിജയം ഉറപ്പിക്കാമായിരുന്നു. പക്ഷേ ഇപ്പോൾ ബൗളിങ് പരിഗണിക്കാതെ തന്നെ നാല് പ്രധാന താരങ്ങൾ അവർക്കുണ്ട്. ദിനേശ് കാർത്തികിന്റെയും ഗ്ലെൻ മാക്ക്‌സ് വെല്ലിന്റെയും സാന്നിധ്യവും മറ്റുള്ളവർ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തുടങ്ങിയതും ഇത് ആർ ബിയുടെ വർഷമാണെന്ന് സൂചിപ്പിക്കുന്നു.”- സെവാഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here