“രാജസ്ഥാൻ റോയൽസിലും സഞ്ജു ഓപ്പണറായി കളിക്കണം”. അമ്പട്ടി റായുഡു തുറന്ന് പറയുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച് അങ്ങേയറ്റം ശ്രദ്ധ നേടിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. രോഹിത് ശർമയ്ക്ക് ശേഷം ഇന്ത്യയുടെ ട്വന്റി20 ടീമിൽ പകരക്കാരനായി ആരെത്തും എന്ന ചോദ്യത്തിന് മറുപടിയാണ് സഞ്ജു തന്റെ ബാറ്റിങ്ങിലൂടെ നൽകിയത്.

ഈ വർഷം ഇന്ത്യയ്ക്കായി ട്വന്റി20 മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരമായി സഞ്ജു സാംസൺ മാറിയിട്ടുണ്ട്. മാത്രമല്ല താൻ അവസാനമായി കളിച്ച 5 മത്സരങ്ങളിൽ മൂന്നെണ്ണത്തിലും സെഞ്ച്വറി സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചു. ഇതോടെ ഇന്ത്യൻ ടീമിൽ സഞ്ജു ഓപ്പണിംഗ് സ്ഥാനത്ത് സ്ഥിര സാന്നിധ്യമായി മാറണം എന്നാണ് മുൻ ക്രിക്കറ്റർമാരടക്കം പറയുന്നത്. പക്ഷേ വിചിത്രമായ ഒരു പ്രസ്താവനയുമായാണ് ഇന്ത്യയുടെ മുൻതരം അമ്പാട്ടി റായുഡു ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യൻ ടീമിൽ മാത്രമല്ല രാജസ്ഥാൻ റോയൽസ് ടീമിലും സഞ്ജു ഓപ്പണറായി എത്തണമെന്ന് അമ്പാട്ടി റായുഡു പറയുന്നു. അത് സഞ്ജുവിന് കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സഹായകരമായി മാറും എന്നാണ് റായുഡു കരുതുന്നത്. “രാജസ്ഥാൻ റോയൽസ് ടീമിൽ യശസ്വി ജയസ്വാളിനൊപ്പം ഓപ്പണറായി മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണം. മൂന്നാം നമ്പരിൽ കഴിഞ്ഞ സീസണുകളിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഐപിഎല്ലിൽ ഓപ്പണറായി കളിക്കുകയാണെങ്കിൽ സഞ്ജുവിന് രാജസ്ഥാന്റെ ഇന്നിംഗ്സിനെ കൃത്യമായി നിയന്ത്രിക്കാൻ സാധിക്കും എന്ന് ഞാൻ കരുതുന്നു.”- റായുഡു പറയുന്നു.

“അല്ലാത്തപക്ഷം രാജസ്ഥാൻ സഞ്ജുവിനോട് ചെയ്യുന്ന വലിയ അനീതിയായി ഇത് മാറിയേക്കും. മുൻപുള്ള സീസണുകളിലും സഞ്ജുവിനെ അവർ ഓപ്പണറായി ഇറക്കേണ്ടതായിരുന്നു. കാരണം 20 ഓവർ മുഴുവനായി ബാറ്റ് ചെയ്യാൻ ശേഷിയുള്ള ഒരു താരമാണ് സഞ്ജു സാംസൺ. ഇത്തരത്തിൽ സഞ്ജു ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചാൽ രാജസ്ഥാൻ റോയൽസിന് അത് വലിയ സഹായകരമായി മാറും. പ്ലേയോഫിലേക്ക് അടുക്കുമ്പോൾ ടീമിന് ഇത് ഒരുപാട് ഗുണം ചെയ്യുമെന്നും എനിക്ക് തോന്നുന്നു.”- റായുഡു കൂട്ടിച്ചേർക്കുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര സഞ്ജുവിനെ സംബന്ധിച്ച് ഒരു കരിയർ ബ്രേക്ക് ആണ് നൽകിയിരിക്കുന്നത്. ഇന്ത്യക്കായി ഒരു കലണ്ടർ വർഷം ഏറ്റവുമധികം ട്വന്റി20 സെഞ്ച്വറികൾ സ്വന്തമാക്കുന്ന താരമായി സഞ്ജു സാംസൺ മാറിയിട്ടുണ്ട്.

മാത്രമല്ല 2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണറായി സഞ്ജു മാറാനുള്ള സാധ്യതകളും ധാരാളമാണ്. നിലവിൽ സയിദ് മുഷ്തഖ് അലീ ട്രോഫിയിൽ കേരള ടീമിന്റെ നായകനായി കളിക്കുകയാണ് സഞ്ജു സാംസൺ. നവംബർ 23നാണ് പരമ്പരയിലെ കേരളത്തിന്റെ ആദ്യ മത്സരം.

Previous article“സഞ്ജുവിന്റെ പിതാവ് മാപ്പ് പറയണം, കോഹ്ലിയും രോഹിതുമൊക്കെ ഇതിഹാസ താരങ്ങൾ”, മുൻ ഓസീസ് താരം രംഗത്ത്.
Next articleഇന്ത്യയോ ഓസീസോ? ബോർഡർ- ഗവാസ്കർ ട്രോഫി ആര് നേടും? പ്രവചനവുമായി ബ്രാഡ് ഹോഗ്.