ഐപിൽ പതിനഞ്ചാം സീസണിൽ വിജയ കുതിപ്പ് തുടർന്ന് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. ഇന്നലെ നടന്ന അത്യന്തം ആവേശം നിറഞ്ഞുനിന്ന കളിയിൽ അവസാന ഓവറിലാണ് മത്സരം രാജസ്ഥാൻ ടീം കരസ്ഥമാക്കിയത്. 222 റൺസ് സ്കോര്‍ ബോര്‍ഡില്‍ നേടിയെങ്കിലും രാജസ്ഥാൻ റോയൽസ് ടീമിനെ വിറപ്പിക്കാൻ ഡൽഹിക്ക് സാധിച്ചു.
അവസാനത്തെ ഓവറിൽ മൂന്ന് തുടർ സിക്സറുകൾ നേടിയ ഡൽഹി താരം പവൽ മത്സരം കൂടുതൽ ആവേശകരമാക്കി. അവസാന ഓവറിൽ 36 റൺസ് വേണമെന്നിരിക്കെ മൂന്ന് തുടർച്ചയായ സിക്സറുകൾ പവൽ നേടിയതോടെ മത്സരം രാജസ്ഥാനിൽ നിന്നും നഷ്ടമാകുമോയെന്ന സംശയവും ഉയർന്നു. എന്നാൽ ശേഷിച്ച മൂന്ന് ബോൾ മനോഹരമായി എറിഞ്ഞ മക്കോയ് കളി വരുതിയിലാക്കി .
അതേസമയം അവസാന ഓവറിലെ മൂന്നാം ബോളിൽ പവൽ പായിച്ച സിക്സ് ചില വിവാദങ്ങൾക്കും കാരണമായി മാറിയിരുന്നു. ഹൈ ഫുൾടോസ് ബോൾ നോ ബോൾ എന്നുള്ള വാദവുമായി ഡൽഹി താരങ്ങൾ കളി തന്നെ നിർത്താനുള്ള ശ്രമം നടത്തിയതോടെ രംഗം കൂടുതൽ വശളായി. ഗ്രൗണ്ടിലേക്ക് ഒരുവേള ഡൽഹി ടീം കോച്ചിംഗ് പാനൽ അംഗവും എത്തിയതോടെ വിവാദങ്ങളും കൂടാതെ നാടകീയ രംഗങ്ങളും പിറന്നു. എന്നാൽ ഇന്നലെ മത്സരശേഷം ഇക്കാര്യത്തിലെ തന്റെ അഭിപ്രായം രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ വെളിപ്പെടുത്തി.
“അതൊരു ഫുൾ ടോസായിരുന്നു. ബാറ്റ്‌സ്മാൻ അത് നോ ബോൾ എന്ന് കരുതി വാദിച്ചു. എന്നാൽ അമ്പയർ അത് ആനുവദിച്ചില്ല. ഞങ്ങൾ എല്ലാം ബൗളറുടെ അരികിലേക്ക് ആ ഇടവേള സമയം ഓടിച്ചെന്നത് അവന്റെ പ്രെഷർ കുറക്കാൻ തന്നെയാണ്.ബൗളറുട മുഖത്തിൽ പുഞ്ചിരി വിടർത്താൻ ഞങ്ങൾ എല്ലാം ട്രൈ ചെയ്തു. എങ്കിലും അത് അത്രത്തോളം എളുപ്പമല്ല. പ്രേത്യേകിച്ചു അവസാനത്തെ ഓവറിലെ മൂന്ന് ബോളിൽ സിക്സ് വഴങ്ങി നിൽക്കുന്ന സാഹചര്യത്തിൽ. ഞങ്ങൾ ടൈം എടുത്ത് ശേഷിക്കുന്ന പന്തുകളിൽ എങ്ങനെ ബൗൾ ചെയ്യണമെന്ന് പ്ലാൻ ചെയ്തു. അത് ഞങ്ങൾക്ക് ആലോചിക്കാനുള്ള സമയം നൽകി “സഞ്ജു തുറന്ന് പറഞ്ഞു.