പരാഗ് ❛കേദാറായി❜ എത്തി. വമ്പന്‍ സ്വീകരണവുമായി റിഷഭ് പന്ത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 207 റണ്‍സില്‍ എത്താനാണ് സാധിച്ചുള്ളു. 44 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിഷഭ് പന്താണ് ടോപ്പ് സ്കോറര്‍.

ടൂര്‍ണമെന്‍റ് പുരോഗമിക്കവേ ട്രോളന്‍മാരുടെ സ്ഥിരം വേട്ട മൃഗമാണ് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെ എന്തിനു ടീമില്‍ ഉള്‍പ്പെടുത്തി എന്ന് കാരണം കണ്ടെത്താന്‍  ശ്രമിക്കുകയാണ് ട്രോളന്‍മാര്‍.   ഡല്‍ഹിക്കെതിരെയുള്ള മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടാതിരുന്ന താരത്തിനു സഞ്ചു സാംസണ്‍ പന്തേല്‍പ്പിച്ചിരുന്നു.

11ാം ഓവര്‍ എറിയാനെത്തിയ താരത്തെ 22 റണ്‍സാണ് റിഷഭ് പന്തും – ലളിത് യാദവും ചേര്‍ന്ന് അടിച്ചെടുത്തത്. 2 സിക്സും 1 ഫോറും റിഷഭ് പന്താണ് അടിച്ചത്. കേദാര്‍ ജാദവിന്‍റെ ബോളിംഗ് സ്റ്റെലില്‍ ഒക്കെ പന്തെറിഞ്ഞെങ്കിലും സിക്സിലൂടെയാണ് റിഷഭ് പന്ത് മറുപടി പറഞ്ഞത്.

ആവേശം നിറഞ്ഞ പോരാട്ടത്തില്‍ അവസാന ഓവറില്‍ വിജയിക്കാന്‍ 36 റണ്‍സായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. ഒബെദ് മക്കോയെ തുടര്‍ച്ചയായ മൂന്നു പന്തില്‍ സിക്സ് അടിച്ച് റൊവ്മാന്‍ പവല്‍ വിജയ പ്രതീക്ഷ നല്‍കി. മൂന്നാം പന്ത് നോബോള്‍ ആണെന്ന വാദം ഉയര്‍ത്തി ഡല്‍ഹി താരങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അവസാന മൂന്നു പന്തില്‍ 2 റണ്‍സ് മാത്രം വിജയം രാജസ്ഥാന്‍ ഒപ്പം നിന്നു.