ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെതിരെ കടുത്ത വിമര്‍ശനങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ഇനി സംഭവിക്കാതിരിക്കട്ടെ എന്ന് കെ.പി

Shane watson on no ball incident scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിനു തോല്‍പ്പിച്ചു രാജസ്ഥാന്‍ റോയല്‍സ് ഒന്നാമത് എത്തി. രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ 207 റണ്‍സില്‍ എത്താനാണ് സാധിച്ചത്.

അവസാന ഓവറില്‍ വിജയിക്കാന്‍ 36 റണ്‍സ് വേണമെന്നിരിക്കെ റൊവ്മാന്‍ പവല്‍ തുടര്‍ച്ചയായ 3 സിക്സ് നേടി. മൂന്നാം ബോളില്‍ അരക്ക് മുകളില്‍ ആണ് എറിഞ്ഞതെന്ന് പറഞ്ഞ് നോബോള്‍ വിളിക്കണം എന്ന ആവശ്യവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് പ്രതിഷേധിച്ചു.

20220422 235858

എന്നാല്‍ അംപയര്‍മാര്‍ പുനംപരിശോധിക്കാതിരുന്നതോടെ ബാറ്റിംഗ് മതിയാക്കി ബാറ്റര്‍മാരോട് തിരിച്ചു വരാന്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് ആവശ്യപ്പെട്ടു. കൂടാതെ ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ചിംഗ് സംഘത്തിലുള്ള പ്രവീണ്‍ അംറെ ഗ്രൗണ്ടില്‍ പ്രവേശിച്ചു അംപയറുടെ അടുത്ത് എത്തിയത് പ്രശ്നം കൂടുതല്‍ ഗൗരവമാക്കി. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് റിഷഭ് പന്തായിരുന്നു.

റിഷഭ് പന്തിന്‍റെ ഈ പെരുമാറ്റത്തിനു വന്‍ വിമര്‍ശനമാണ് മുന്‍ താരങ്ങള്‍ നല്‍കുന്നത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇന്ന് നടന്നതെന്നും വാക്ക്ഔട്ട് അനുവാദം ഇല്ലാത്തതിനാല്‍ റിഷഭ് സ്വയം നിയന്ത്രിക്കണം ആയിരുന്നു എന്ന് പീയൂഷ് ചൗള കുറ്റപ്പെടുത്തി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

”റിഷഭ് പന്ത് ബാറ്റര്‍മാരെ തിരികെ വിളിക്കുന്നതും കളി നിര്‍ത്താന്‍ കോച്ച് കളത്തിലിറങ്ങിയതും അംഗീകരിക്കാനാവില്ല. ഇനിയൊരിക്കലും ഇത്തരമൊരു കാര്യം കാണില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” മത്സര ശേഷം കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സ് അസിസ്‌റ്റന്‍റ് കോച്ചായ ഷെയിന്‍ വാട്ട്സണും ഇതിനെ പറ്റി പരാമര്‍ശിച്ചു. അമ്പയർമാരുടെ തീരുമാനം ശരിയായാലും ഇല്ലെങ്കിലും നമ്മൾ അംഗീകരിക്കണം. ആരെങ്കിലും മൈതാനത്ത് ഇറങ്ങി ഓടുന്നത് നല്ലതല്ല എന്നാണ് വാട്ട്സണ്‍ പറഞ്ഞ്‌.

Scroll to Top