എന്റെ പേടിസ്വപ്നം സച്ചിനല്ല :ഈ താരത്തെ ഞാൻ ബൗളിങ്ങിൽ ഭയന്നെന്ന് മുരളീധരൻ

0
1

ലോകക്രിക്കറ്റിലെ എക്കാലത്തെയും ഒരു മികച്ച സ്പിൻ ബൗളറാണ് മുത്തയ്യ മുരളീധരൻ. അന്താരാഷ്ട്ര ക്രിക്കറ്റിലെ പല റെക്കോർഡുകൾ സ്വന്തമാക്കിയ ചരിത്രമുള്ള മുരളീധരന്റെ ബൗളുകൾ ഏതൊരു എതിരാളികൾക്കും ഭയമാണ് സൃഷ്ടിച്ചിരുന്നത്. ഇന്ത്യ :ശ്രീലങ്ക ടീമുകൾ കളിച്ചിരുന്ന മത്സരങ്ങളിൽ എല്ലാം ഏറെ പ്രധാന പോരാട്ടമായി ക്രിക്കറ്റ്‌ ലോകം വിലയിരുത്തിയിരുന്നത് മുരളീധരനും ഇന്ത്യൻ ബാറ്റ്‌സ്മാന്മാരും തമ്മിൽ നടന്ന പോരാട്ടമാണ്. മുരളീധരൻ എതിരെ ഏറെ മികച്ച റെക്കോർഡുള്ള ബാറ്റ്‌സ്മാനാണ് സച്ചിൻ. ടെസ്റ്റ്‌, ഏകദിന ക്രിക്കറ്റിൽ പല തവണ മുരളീധരനെതിരെ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുവാൻ സച്ചിന് സാധിച്ചിട്ടുണ്ട്. എന്നാൽ സച്ചിന്റെ വിക്കറ്റ് പല തവണ വീഴ്ത്തുവാനും മുരളിക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

എന്നാൽ കഴിഞ്ഞ ദിവസം മുരളീധരൻ തന്റെ കരിയറിലെ ചില ഓർമ്മകൾ പങ്കുവെക്കവേ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകം ഏറ്റെടുക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ പല തവണ സച്ചിന്റെ വിക്കറ്റ് വീഴ്ത്തുവാൻ തനിക്ക് സാധിച്ചിട്ടുണ്ട് എങ്കിലും താൻ ഏറ്റവും അധികം ഭയന്നിരുന്ന ബൗളർ സച്ചിനല്ല എന്നാണ് മുരളീധരന്റെ അഭിപ്രായം. “അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ ഏറ്റവും അധികം ഭയന്നിരുന്ന ബാറ്റ്‌സ്മാനാണ് സെവാഗ്. സച്ചിനെ പോലെ അല്ല വീരു എനിക്ക് എതിരെ അതിവേഗം റൺസ് നേടുവാൻ സെവാഗിന് കഴിഞ്ഞിട്ടുണ്ട്. സച്ചിനെതിരെ ബളിംഗ് പൂർത്തിയാക്കുക അത്ര വെല്ലുവിളി നിറഞ്ഞത് അല്ല “മുൻ ലങ്കൻ ഇതിഹാസ താരം അഭിപ്രായം വ്യക്തമാക്കി.

“സച്ചിനെ പോലെ അല്ല സെവാഗ് നമ്മളെ വളരെ അധികം തല്ലാറുണ്ട്. അതിവേഗം റൺസ് അടിച്ചെടുക്കുന്ന ബാറ്റ്‌സ്മാനാണ് സെവാഗ്. അദ്ദേഹത്തിനെതിരെ ബൗൾ ചെയ്യുക വെല്ലുവിളിയാണ്. സച്ചിൻ പക്ഷേ പുറത്താക്കുവാൻ ഭയങ്കര പാടുള്ള ഒരു ബാറ്റ്‌സ്മാനാണ്. സച്ചിന് ലെഗ് സ്പിൻ ബൗളർമാർക്ക് എതിരെ വളരെ മികച്ച റെക്കോർഡുണ്ട്. ഓഫ്‌ സ്പിന്നർമാർ പക്ഷേ അദ്ദേഹത്തിന് ഒരു വീക്ക്‌നെസ് തന്നെയാണ്.” മുത്തയ്യ മുരളീധരൻ തുറന്ന് പറഞ്ഞു. അതേസമയം ടെസ്റ്റ്‌ ക്രിക്കറ്റിൽ 800 വിക്കറ്റുകൾ നേടിയ ഏക ബൗളർ കൂടിയാണ് മുരളീധരൻ. ടെസ്റ്റ്‌, ഏകദിന ക്രിക്കറ്റുകളിൽ കൂടി 1000 അന്താരാഷ്ട്ര വിക്കറ്റ് എന്ന അപൂർവ്വ നേട്ടം മുരളീധരൻ സ്വന്തമാക്കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here