ന്യൂസിലാൻഡ് കുപ്പായത്തിലെ അവസാന ഏകദിന മത്സരത്തിൽ വിതുമ്പി റോസ് ടെയ്ലർ. അയർലൻഡ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങും മുമ്പ് നടന്ന ആദരിക്കൽ ചടങിലാണ് താരം വിതുമ്പിയത്.
അവസാന ഏകദിനത്തിന് മുമ്പുള്ള ആദരിക്കൽ ചടങ്ങിന് കുടുംബസമേതമാണ് താരം എത്തിയത്. ഭാര്യയും മൂന്നു മക്കളും കൂടെയുണ്ടായിരുന്നു. ചടങ്ങിനിടെ വിതുമ്പൽ അടക്കാനാവാതെ താരം കഷ്ടപ്പെട്ടു. മാർട്ടിൻ ഗപ്റ്റിൽ അടക്കമുള്ളവർ ഒരുപാട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
പ്രത്യേക ഗാർഡ് ഓഫ് ഓണർ നൽകിയാണ് റോസ് ടെയ്ലറെ അയർലൻഡ് താരങ്ങൾ ഗ്രൗണ്ടിലേക്ക് വരവേറ്റത്. അവസാന ഏകദിനത്തിൽ പക്ഷേ താരത്തിന് തിളങ്ങാനായില്ല. 16 പന്തിൽ 14 റൺസ് എടുത്ത താരം അവസാന ഏകദിനം പൂർത്തിയാക്കി.
112 ടെസ്റ്റിലും, 236 ഏകദിനത്തിലും, 102 t20 മത്സരങ്ങളിലും കിവീസിന് വേണ്ടി കളിച്ച 38 കാരനായ ടെയ്ലർ 3 ഫോർമാറ്റുകളിലുമായി 15000 ഏറെ റൺസ് നേടിയിട്ടുണ്ട്.