ഈ സിക്സ് റെക്കോർഡ് ആർക്കും ഇല്ല :ഇതാണ് ഹിറ്റ്മാൻ സ്റ്റൈൽ

326778

ക്രിക്കറ്റ്‌ ആരാധകരെ എല്ലാം വീണ്ടും ഞെട്ടിക്കുന്ന പ്രകടനവുമായി ഓവലിൽ സ്റ്റാറായി മാറുകയാണ് രോഹിത് ശർമ്മ. ചരിത്ര പ്രകടനങ്ങൾ അനവധി പിറന്ന ഓവലിലെ പിച്ചിലാണ് ടെസ്റ്റ്‌ കരിയറിലെ മറ്റൊരു നേട്ടം രോഹിത് അടിച്ചെടുത്തത്. വിദേശ ടെസ്റ്റുകളിൽ അടക്കം താൻ എന്ത് കൊണ്ടാണ് ടീമിന്റെ ഒഴിവാക്കാനാവാത്ത ഘടകമായി മാറുന്നത് എന്നും രോഹിത് തെളിയിച്ചു. അൻഡേഴ്സൺ,വോക്സ്, റോബിൻസൺ എന്നിവർ ഉയർത്തിയ ബൗളിംഗ് വെല്ലുവിളികൾക്ക് മുൻപിൽ കരുത്തായി ഉറച്ച് നിന്ന രോഹിത് പിന്നീട് സ്വതസിദ്ധമായ ശൈലിയിൽ ഷോട്ടുകൾ കളിച്ചാണ് ആദ്യത്തെ ടെസ്റ്റ്‌ ഓവർസീസ് സെഞ്ച്വറിയിലേക്ക് പറന്നെത്തിയത്.256 പന്തിൽ നിന്നും 14 ഫോറും ഒരു സിക്സ് അടക്കം 127 റൺസ് അടിച്ചെടുത്ത താരം റോബിൻസൺ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ചാണ് വിക്കറ്റ് നഷ്ടമാക്കിയത്.

എന്നാൽ മത്സരത്തിൽ അത്യപൂർവ്വമായ ഒരുപിടി റെക്കോർഡുകൾ രോഹിത് സ്വന്തം പേരിൽ കുറിച്ചിട്ടും.അന്താരാഷ്ട്ര ക്രിക്കറ്റിൽ 15000 റൺസ് എന്ന നേട്ടം പൂർത്തിയാക്കിയ ഏട്ടാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായി മാറിയ രോഹിത് മറ്റൊരു നേട്ടത്തിലും എത്തി.ഇംഗ്ലണ്ടിലെ മണ്ണിൽ മാത്രം 2000 ഇന്റർനാഷണൽ റൺസ് നേടുന്ന  നാലാമത്തെ ഇന്ത്യക്കാരനായി താരം മാറി.കൂടാതെ ഇന്ത്യക്ക് വേണ്ടി ഈ വർഷം 1000 റൺസ് നേടുന്ന ആദ്യത്തെ താരവും രോഹിത് തന്നെ.

See also  ബംഗ്ലാദേശ് പരമ്പരക്കുള്ള വനിത ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു. 2 മലയാളി താരങ്ങള്‍ ഇടം പിടിച്ചു.
FB IMG 1630784190349

അതേസമയം ക്രിക്കറ്റ്‌ ചരിത്രത്തിലെ ഒരു അപൂർവ്വമായ നേട്ടം രോഹിത്തിന് സ്വന്തം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇങ്ങനെ ഒരു നേട്ടം മറ്റാർക്കും സ്വപ്നം കാണുവാൻ പോലും കഴിയില്ല.തന്റെ ആദ്യത്തെ ടെസ്റ്റ് ഡബിൾ സെഞ്ചുറിയും ഏകദിന ഡബിൾ സെഞ്ചുറിയും കൂടാതെ ഇപ്പോൾ ഓവൽ ടെസ്റ്റിൽ ആദ്യത്തെ ടെസ്റ്റ് ഓവർസീസ് സെഞ്ചുറിയും കൂടാതെ നേരത്തെ ടി :20 സെഞ്ചുറിയും സിക്സറിലൂടെ തന്നെ പൂർത്തിയാക്കിയ ആദ്യത്തെ താരമായി രോഹിത് മാറി. ഇത്തരം നേട്ടങ്ങളിൽ എത്തുന്നത് ബുദ്ധിമുട്ടാണ് എന്നിരിക്കെ ഈ നേട്ടങ്ങൾ സിക്സ് അടിച്ച് തന്നെ ആഘോഷമാക്കി മാറ്റിയ രോഹിത്തിനെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ്‌ ലോകം

Scroll to Top