ബാംഗ്ലൂര്‍ പൊരുതി വീണു. ചിന്നസ്വാമിയില്‍ റണ്‍ മഴ. ഹൈദരബാദിനു 25 റണ്‍സ് വിജയം.

GLOPx6tXwAIucp9 scaled

ബാംഗ്ലൂരിനെതിരായ ഐപിഎൽ മത്സരത്തിൽ 25 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി ഹൈദരാബാദ് സൺറൈസേഴ്സ്. സെഞ്ച്വറി നേടിയ ട്രാവസ് ഹെഡിന്റെ ബലത്തിലായിരുന്നു മത്സരത്തിൽ ഹൈദരാബാദ് 287 എന്ന ശക്തമായ സ്കോർ കെട്ടിപ്പടുത്തത്.

മറുപടി ബാറ്റിംഗിൽ ദിനേഷ് കാർത്തിക്കും നായകൻ ഡുപ്ലെസീസും ബാംഗ്ലൂരിനായി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വമ്പൻ സ്കോർ മറികടന്ന് വിജയം സ്വന്തമാക്കാൻ സാധിച്ചില്ല. എന്നിരുന്നാലും വലിയ പോരാട്ടവീര്യം പുറത്തെടുത്ത ശേഷമാണ് ബാംഗ്ലൂർ മത്സരത്തിൽ പരാജയം സമ്മതിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബാംഗ്ലൂർ ബോളർമാരെ അടിച്ചകറ്റാൻ ഹൈദരാബാദിന് സാധിച്ചു. ഓപ്പണർ അഭിഷേക് ശർമ 22 പന്തുകളിൽ 34 റൺസുമായി ഉഗ്രൻ തുടക്കം ഹൈദരാബാദിന് നൽകി. ഒപ്പം പവർപ്ലേ ഓവറുകളിൽ ഹെഡ് കൂടി അടിച്ചു തകർത്തതോടെ ഹൈദരാബാദ് വമ്പൻ സ്കോറിലേക്ക് കുതിച്ചു.

മത്സരത്തിൽ കേവലം 20 പന്തുകളിൽ നിന്നാണ് ഹെഡ് തന്റെ അർത്ഥസെഞ്ച്വറി സ്വന്തമാക്കിയത്. ഇതിന് ശേഷവും ഹെഡ് ബാംഗ്ലൂർ ബോളർമാരെ ആക്രമിച്ചു. 39 പന്തുകളിൽ നിന്ന് ഉഗ്രൻ സെഞ്ച്വറിയാണ് ഹെഡ് മത്സരത്തിൽ നേടിയത്. ഇന്നിങ്‌സിൽ 9 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെട്ടു.

ശേഷം വിക്കറ്റ് കീപ്പർ ക്ലാസൻ വെടിക്കെട്ട് തീർത്തതോടെ ഹൈദരാബാദ് 200 റൺസ് പിന്നിടുകയായിരുന്നു. 31 പന്തുകൾ നേരിട്ട ക്ലാസൻ 2 ബൗണ്ടറികളും 7 സിക്സറുകളുമടക്കം 67 റൺസാണ് നേടിയത്. ശേഷം അവസാന ഓവറുകളിൽ മാക്രവും അബ്ദുൽ സമദും മികച്ച ക്യാമിയോകളുമായി തിളങ്ങി.

See also  ധോണിയുടെ ആ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. തുറന്ന് പറഞ്ഞ് പതിരാഞ്ഞ.

മാക്രം 17 പന്തുകളിൽ 32 റൺസ് നേടിയപ്പോൾ, സമദ് 10 പന്തുകളിൽ 37 റൺസാണ് നേടിയത്. ഇങ്ങനെ ഹൈദരാബാദ് ഐപിഎല്ലിൽ തന്റെ ഏറ്റവും വലിയ സ്കോർ സ്വന്തമാക്കുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 4 വിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് ഒരു നല്ല തുടക്കം നൽകാൻ കോഹ്ലിയ്ക്കും നായകൻ ഡുപ്ലെസിസിനും സാധിച്ചു. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 6 ഓവറുകളിൽ 80 റൺസ് കൂട്ടിച്ചേർത്തു. കോഹ്ലി 20 പന്തുകളിൽ 42 റൺസാണ് മത്സരത്തിൽ നേടിയത്. നായകൻ ഡുപ്ലസിസ് 28 പന്തുകളിൽ 62 റൺസ് നേടി. 7 ബൗണ്ടറികളും 4 സിക്സറുകളുമാണ് ഡുപ്ലെസിസിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. എന്നാൽ ഇരുവരും പുറത്തായ ശേഷം ബാംഗ്ലൂർ തകരുകയായിരുന്നു.

പിന്നീട് മധ്യനിരയിൽ ദിനേശ് കാർത്തിക് ആണ് ബാംഗ്ലൂരിനായി പൊരുതിയത്. അവസാന ഓവറുകളിൽ കൃത്യമായി റൺസ് കണ്ടെത്താൻ കാർത്തിക്കിന് സാധിച്ചു. കാർത്തിക്ക് 35 പന്തുകളിൽ 83 റൺസുമായി തിളങ്ങി. എന്നാൽ ഹൈദരാബാദ് ഉയർത്തിയ വിജയലക്ഷ്യം ബാംഗ്ലൂരിന് കൈയെത്താത്ത ദൂരത്ത് തന്നെയായിരുന്നു. മത്സരത്തിൽ 25 റൺസിന്റെ പരാജയമാണ് ബാംഗ്ലൂരിന് നേരിടേണ്ടി വന്നത്

Scroll to Top