ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ മറ്റൊരു ബാറ്റിങ് റെക്കോർഡുമായി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിനെതിരായ മത്സരത്തിൽ മികച്ച ഒരു പ്രകടനം പുറത്തെടുത്ത രോഹിത് മറ്റൊരു താരത്തിനും ഐപിഎല്ലിൽ നേടുവാൻ ഇതുവരെ കഴിയാത്ത ഒരു നേട്ടമാണ് ഇന്ന് സ്വന്തമാക്കിയത്. നേരത്തെ ആദ്യത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ കളിക്കാതിരുന്ന രോഹിത് ശര്‍മ്മ തിരിച്ചുവരവ്വ് ഗംഭീരമാക്കി മാറ്റുന്നതാണ് കൊൽക്കത്ത ടീമിനെതിരെ കണ്ടത്.
നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി നേടി ഫോം കണ്ടെത്തിയ രോഹിത് വെറും 30 ബൗളുകളിൽ നിന്നാണ് 33 റൺസ് നേടിയത്. മത്സരത്തിൽ 4 ഫോറും പായിച്ച രോഹിത് ശർമ്മ 12 റൺസിൽ നിൽക്കേ തന്നെ മറ്റൊരു അപൂർവ്വ നേട്ടം കരസ്ഥമാക്കി ഐപിൽ ചരിത്രത്തിൽ കൊൽക്കത്ത ടീമിന് എതിരെ മാത്രം താരം 1000 റൺസ് നേട്ടം കരസ്ഥമാക്കി. ഐപിഎല്ലിൽ ഏതെങ്കിലും ടീമിനെതിരെ മാത്രം 1000 റൺസ് കരസ്ഥമാക്കുന്ന ആദ്യത്തെ താരമാണ് രോഹിത് ശർമ്മ. ഐപിഎല്ലിൽ മുൻപ് ഒരു താരവും ഈ അപൂർവ്വ റെക്കോർഡ് നേടിയിട്ടില്ല.
ഐപിഎല്ലിൽ 34 മത്സരങ്ങൾ രോഹിത് ശർമ്മ കൊൽക്കത്തക്ക് എതിരായി കളിച്ചിട്ടുണ്ട്. ഇത്ര മത്സരത്തിൽ നിന്നാണ് രോഹിത് 1000 റൺസ് ക്ലബ്ബിൽ കൂടി ഇടം നേടിയത്. അതേസമയം പഞ്ചാബ് കിംഗ്സിനെതിരെ 943 റണ്‍സ് നേടിയിട്ടുള്ള ഹൈദരാബാദ് താരമായ ഡേവിഡ് വാര്‍ണറാണ് ഒരു ഐപിൽ ടീമിനെതിരായ റണ്‍വേട്ടയില്‍ ഇപ്പോൾ രോഹിത്ത് ശർമ്മക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. .ഡൽഹി ക്യാപിറ്റൽസ് ടീമിനെതിരെ ബാംഗ്ലൂർ താരം വിരാട് കോഹ്ലി 909 റൺസ് നേടിയിട്ടുണ്ട്