കൂട്ടമായി കഴിച്ചത് 27 ലക്ഷം രൂപയുടെ ബിരിയാണി :കിവീസ് പോയതിന് പിന്നാലെ പാക് ക്രിക്കറ്റിന് എട്ടിന്റെ പണി

ക്രിക്കറ്റ് ലോകത്ത് വമ്പൻ സർപ്രൈസ് സൃഷ്ടിച്ചാണ് പാകിസ്ഥാനിൽ ഏകദിന, ടി :20 പരമ്പരകൾ കളിക്കാനായി എത്തിയ ന്യൂസിലാൻഡ് ടീം അവസാന നിമിഷം പര്യടനത്തിൽ നിന്നും പിന്മാറിയത്. മൂന്ന് ഏകദിനവും 3 ടി :20 മത്സരങ്ങളും കൂടി കളിക്കാനായി എത്തിയ ന്യൂസിലാൻഡ് ടീം ഒന്നാം ഏകദിന മത്സരത്തിന്റെ ടോസ് ഇടും മുൻപാണ് സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടികാട്ടി തിരികെ നാട്ടിലേക്ക് മടങ്ങാം എന്നൊരു കടുത്ത തീരുമാനത്തിലേക്ക്‌ എത്തിയത്. ന്യൂസിലാൻഡ് സർക്കാരിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് കിവീസ് ക്രിക്കറ്റ് ബോർഡ്‌ താരങ്ങളെ എല്ലാം തിരികെ വിളിച്ചത്. കിവീസ് ടീമിന്റെ കൂടി പിന്മാറ്റത്തിന് പിന്നാലെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയിൽ ഇംഗ്ലണ്ട് പുരുഷ ടീമും അവരുടെ പരമ്പരകൾ പാകിസ്ഥാൻ മണ്ണിൽ നടക്കില്ലയെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി.18 വർഷങ്ങൾ ശേഷമാണ് കിവീസ് ടീം പാകിസ്ഥാനിൽ കളിക്കാൻ എത്തുന്നത് എന്നതും ശ്രദ്ദേയം

nz vs pakistan

എന്നാൽ പര്യടനത്തിന്റെ ഭാഗമായി പാക് ക്രിക്കറ്റ്‌ ബോർഡും ഒപ്പം പാകിസ്ഥാൻ സർക്കാരും സ്റ്റേഡിയത്തിനും കിവീസ് ടീം താരങ്ങൾക്കും നൽകിയത്. സുരക്ഷക്ക്‌ വേണ്ടി അഞ്ഞൂറിൽ അധികം സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. കൂടാതെ പരമ്പര ഉപേക്ഷിച്ച ന്യൂസിലാൻഡ് ടീം ഞങ്ങൾക്ക് സൃഷ്ടിച്ച നഷ്ടം വളരെ വലുതാണെന്ന് വിശദമാക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡ്‌. പരമ്പരകൾക്കായി സ്റ്റേഡിയം സജ്ജമാക്കാൻ അടക്കം വൻ ചിലവ് വന്നതും ഒപ്പം താരങ്ങൾ സൃഷ്ടിച്ച ചിലവും വലുതാണെന്ന് പറയുന്ന പാക് ക്രിക്കറ്റ് ബോർഡ്‌ ന്യൂസിലാൻഡ് ടീമിന് എതിരെ ഐസിസിയുടെ നടപടികൾ ആവശ്യപെടുമെന്നും വിശദമാക്കി.

അതേസമയം ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം സുരക്ഷ നിർവഹിക്കാൻ നിയോഗിച്ച സ്പെഷ്യൽ സേന കഴിച്ച ബിരിയാണി കാരണമുണ്ടായ ചിലവാണ് ഒരുവേള ക്രിക്കറ്റ് ലോകത്തെയും ഞെട്ടിക്കുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലെ ആരും ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല. പാകിസ്ഥാൻ ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്ത റിപ്പോർട്ടുകൾ പ്രകാരം ന്യൂസിലാൻഡ് ടീമിന് സുരക്ഷ നൽകിയ സേനയിലെ എല്ലാവരും ചേർന്ന് 27 ലക്ഷം രൂപയുടെ ബിരിയാണിയാണ് കഴിച്ചത്.5 എസ്‌പി,500 എഎസ്പി എന്നിവർ ചേർന്നാണ് പാക് ബോർഡിന്റെ നിർദ്ദേശം അനുസരിച്ച് കിവീസിന് സുരക്ഷ നൽകിയത്. എന്നാൽ ഇവർ എല്ലാം കൂടി ബിരിയാണി കഴിച്ച ബിൽ പ്രകാരം പാകിസ്ഥാൻ ബോർഡ് 27 ലക്ഷം രൂപ അടക്കണം. ഒരു ദിവസം രണ്ട് നേരം ബിരിയാണി കഴിച്ചാണ് ഇങ്ങനെ ഒരു ചിലവ് വന്നത് എന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.