ധോണിയെ മറികടന്ന് ദിനേശ് കാർത്തിക് : ഐപിഎല്‍ റെക്കോഡ് സ്വന്തം.

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാമത്തെ സീസൺ രണ്ടാംപാദം മത്സരങ്ങൾ വളരെ ആവേശപൂർവ്വമാണ് പുരോഗമിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് ലോകം വളരെ ആകാംക്ഷയോടെ നോക്കികാണുന്ന മത്സരങ്ങൾ പോയിന്റ് ടേബിളിൽ ഏറെ സസ്പെൻസ് നൽകുകയാണ്. എന്നാൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് : മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ടോസ് നേടി ബൗളിംഗ് ആരംഭിച്ച മോർഗന് ടീമിലെ ബൗളിംഗ് നിര സമ്മാനിച്ചത് മികച്ച പ്രകടനം. തുടക്ക ഓവറുകളിൽ മികച്ച ബാറ്റിങ് ആരംഭിച്ച മുംബൈ ടീമിനെ കൊൽക്കത്ത ഫാസ്റ്റ് ബൗളർമാർ പിന്നീട് പിടിച്ചുകെട്ടുന്നതാണ് നമ്മൾ കണ്ടത്

രോഹിത് : ഡീകൊക്ക് ഓപ്പണിങ് ജോഡി ഒന്നാം വിക്കറ്റിൽ 78 റൺസ് നേടി എങ്കിൽ പോലും പിന്നീട് കൊൽക്കത്ത ടീമിന്റെ ബൗളർമാർ മത്സരത്തിൽ അധിപത്യം സ്ഥാപിച്ചു. മത്സരത്തിൽ രോഹിത് ശർമ്മ അപൂർവ്വമായ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയെങ്കിൽ പോലും ഇപ്പോൾ വളരെ ഏറെ ചർച്ചയായി മാറുന്നത് കൊൽക്കത്ത വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് റെക്കോർഡാണ്.വിക്കറ്റിന് പിന്നിൽ മിന്നും പ്രകടനം പുറത്തെടുത്ത കാർത്തിക് ഐപിൽ ചരിത്രത്തിൽ ഏറ്റവും അധികം ക്യാച്ചുകൾ നേടിയ വിക്കറ്റ് കീപ്പർ കൂടിയായി മാറി. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ ധോണിയെയാണ് കൊൽക്കത്ത താരം ഈ റെക്കോർഡിൽ മറികടന്നത്

പ്രസീദ് കൃഷ്ണയുടെ ഓവറിൽ മുംബൈ താരം സൂര്യകുമാർ യാദവ് ക്യാച്ച് പിടിച്ച കാർത്തിക് വിക്കറ്റിന് പിന്നിൽ ഐപിഎല്ലിൽ തന്റെ 115 ആം ക്യാച്ചാണ് പിടിച്ചത്. . തന്റെ 115ആം ക്യാച്ചിന് പിന്നാലെ ധോണിയുടെ നേട്ടം മറികടന്ന കാർത്തിക്കിന് വിക്കറ്റിന് പിന്നിൽ ഐപിഎല്ലിൽ മാത്രമായി 146 ഇരകളായി. അതേസമയം സ്റ്റംപിങ്ങില്‍ ധോണി തന്നെയാണ് മുന്നില്‍. കാര്‍ത്തികിനു 31 ഉം ധോണിക്ക് 39 ഉം ആണ് ഉള്ളത്.

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് പ്ലെയിങ് ഇലവൻ : Shubman Gill, Venkatesh Iyer, Rahul Tripathi, Nitish Rana, Eoin Morgan(c), Dinesh Karthik(w), Andre Russell, Sunil Narine, Lockie Ferguson, Varun Chakravarthy, Prasidh Krishna

മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ : Quinton de Kock(w), Rohit Sharma(c), Suryakumar Yadav, Ishan Kishan, Saurabh Tiwary, Kieron Pollard, Krunal Pandya, Adam Milne, Rahul Chahar, Jasprit Bumrah, Trent Boult