ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാ ക്രിക്കറ്റ് പ്രേമികളും വളരെ അധികം പ്രതീക്ഷിച്ചത് മുംബൈ ഇന്ത്യൻസ് ടീമിന്റെ മികച്ച പ്രകടനമാണ്. എന്നാൽ ചരിത്രത്തിലെ ഏറ്റവും മോശം സീസണിലൂടെയാണ് ഇപ്പോൾ രോഹിത് ശർമ്മയും ടീമും കടന്നുപോകുന്നത്. ഈ സീസണിൽ തുടർച്ചയായ എട്ട് തോൽവികൾ നേരിട്ട് പ്രതിസന്ധികൾ നേരിടുന്ന മുംബൈ ടീം ഗുജറാത്തിനെതിരെ കളിക്കാൻ എത്തുമ്പോൾ കേവലം ജയം മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടോസ് നേടി ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം ഓപ്പണിംഗ് വിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മയും – ഇഷാന്‍ കിഷനും നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 45 ബോളില്‍ നിന്നും 74 റണ്‍സ് കൂട്ടിചേര്‍ത്തു.പതിവിൽ നിന്നും വ്യത്യസ്തമായി മികച്ച ടച്ചിൽ എന്നുള്ള സൂചന നൽകിയ ക്യാപ്റ്റൻ രോഹിത് ശർമ്മ വെറും 28 ബോളിൽ 5 ഫോറും രണ്ട് സിക്സ് അടക്കം 43 റൺസ് നേടി. മനോഹരമായ അനേകം ഷോട്ടുകൾ കളിച്ചു ഇന്നിങ്സ് ആരംഭിച്ച രോഹിത് ശർമ്മ അപ്പൂർവ്വമായ ഒരു റെക്കോർഡിനും കൂടി ഇന്നത്തെ മത്സരത്തിൽ അവകാശിയായി.
കളിയിൽ ഗുജറാത്തിന്റെ അതിവേഗ പേസ് ബൗളിംഗ് കരുത്തിനെ മനോഹരമായി നേരിട്ട രോഹിത് ശർമ്മ ഒരുവേള സെഞ്ച്വറിയിലേക്ക് കുതിക്കുമെമെന്നും തോന്നി. എന്നാൽ റാഷിദ് ഖാന്‍റെ ബോളിൽ ഒരു റിവേഴ്‌സ് സ്വീപ് ഷോട്ട് കളിക്കാനായി ശ്രമിച്ച രോഹിത് ശർമ്മക്ക് വിക്കെറ്റ് നഷ്ടമായി.
മുംബൈക്ക് വേണ്ടി 200 സിക്സ് എന്ന റെക്കോഡാണ് രോഹിത് ശര്‍മ്മ നേടിയത്. ഇതിനു മുന്‍പ് കീറോണ്‍ പൊള്ളാര്‍ഡ് 200 സിക്സ് പൂര്‍ത്തിയാക്കിയിരുന്നു. ഗെയ്ല്‍, ഏബി ഡീവില്ലേഴ്സ്,വീരാട് കോഹ്ലി എന്നിവര്‍ ബാംഗ്ലൂരിനായി 200 സിക്സ് നേടിയട്ടുണ്ട്.