റാഷീദ് ഖാന്‍ ❛പേടി❜ തുടരുന്നു. പൊള്ളാര്‍ഡിന്‍റെ കുറ്റിയെടുത്തു.

Pollard vs Rashid khan scaled

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരത്തില്‍ ഗുജറാത്തിനെതിരെ 178 റണ്‍സ് വിജയലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയത്. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയും – ഇഷാന്‍ കിഷനും നല്‍കിയ തുടക്കം ബാക്കി ബാറ്റര്‍മാര്‍ക്ക് മുതലാക്കാനായില്ലാ. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 74 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

അവസാന നിമിഷം 21 പന്തില്‍ 44 റണ്ണുമായി ടിം ഡേവിഡാണ് ഭേദപ്പെട്ട സ്കോറിലേക്ക് മുംബൈയെ നയിച്ചത്. അതേ സമയം സീസണിനു മുന്നോടിയായി മുംബൈ നിലനിര്‍ത്തിയ പൊള്ളാര്‍ഡിന്‍റെ മോശം ഫോം തുടരുന്നു. 14 പന്തുകള്‍ നേരിട്ട താരം വെറും 4 റണ്ണാണ് നേടിയത്.

54492a15 5d9d 47c7 b55f 9383018c9502

15ാം ഓവറില്‍ റാഷീദ് ഖാനെതിരെ 4 ഡോട്ട് ബോളുകള്‍ക്ക് ശേഷമാണ് പൊള്ളാര്‍ഡിന്‍റെ കുറ്റി തെറിച്ചത്. ഐപിഎല്ലില്‍ റാഷീദ് ഖാനെതിരെ റണ്‍സെടുക്കാന്‍ പാടുപെടുന്ന താരമാണ് കീറോണ്‍ പൊള്ളാര്‍ഡ്. ഐപിഎല്ലില്‍ 45 പന്തുകള്‍ നേരിട്ട താരം ഇതുവരെ 26 റണ്‍സ് മാത്രമാണ് നേടിയട്ടുള്ളത്. 2 തവണ പുറത്താവുകയും ചെയ്തു. സ്ട്രൈക്ക് റേറ്റ് വെറും 57.8 മാത്രം.

7ab8adf5 31d1 4b6d 858d 8d3d4e218874

സീസണില്‍ പൊള്ളാര്‍ഡിന്‍റെ മോശം ഫോം മുംബൈ ഇന്ത്യന്‍സിനെ പ്രതികൂലമായി ബാധിച്ചിരുന്നു. 10 മത്സരങ്ങളില്‍ 109 സ്ട്രൈക്ക് റേറ്റില്‍ 129 റണ്‍സാണ് നേടിയത്. ബൗളിംഗില്‍ വീഴ്ത്തിയതാകട്ടെ 3 വിക്കറ്റും

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
Scroll to Top