ഒരിടവേളക്ക് ശേഷം വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മാറ്റങ്ങൾക്കുള്ള അരങ് ഒരുങ്ങുന്നു. ഇന്ത്യ :ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരക്ക് ശേഷം ആരംഭിക്കുന്ന സൗത്താഫ്രിക്കൻ പര്യടനത്തിൽ ഏതൊക്കെ താരങ്ങൾക്ക് അവസരം ലഭിക്കുമെന്ന ചോദ്യം വളരെ സജീവമായി മാറവേ മറ്റൊരു വാർത്ത ക്രിക്കറ്റ് പ്രേമികളിൽ ആവേശം കൂടി സമ്മാനിക്കുകയാണ്
വരാനിരിക്കുന്ന സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീം ഉപനായകനായി രോഹിത് ശർമ്മ എത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെക്ക് സ്ഥാനം നഷ്ടമാകുമ്പോൾ ടി :20ക്ക് പിന്നാലെ രോഹിത് മറ്റൊരു പ്രധാന ചുമതലയിലേക്ക് എത്തുകയാണ്.
വിരാട് കോഹ്ലി ഏകദിന ക്യാപ്റ്റൻസിയും കോഹ്ലിക്ക് കൈമാറിയെക്കുമെന്നുള്ള സൂചനകൾ സജീവമാകവെയാണ് ഈ ഒരു നീക്കവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം എത്തുന്നത്. നിലവിൽ വളരെ മോശം ഫോമിലുള്ള രഹാനെക്ക് ടീമിലെ സ്ഥാനം തന്നെ ഉറപ്പിക്കാനായി കഴിയാത്ത ഒരു അവസ്ഥയാണ്.പൂജാരക്കും രഹാനെക്കും പകരം ടെസ്റ്റ് സ്‌ക്വാഡിലേക്ക് പുതിയ പ്ലാനുകൾ ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡ് അടക്കം തയ്യാറാക്കുമ്പോഴാണ് ഈ നീക്കമെന്നത് ശ്രദ്ധേയം.
രഹാനെ കിവീസിന് എതിരായ രണ്ടാം ടെസ്റ്റിൽ പരിക്ക് കാരണം കളിക്കുന്നില്ല എന്നാണ് ടീം മാനേജ്മെന്റ് പറയുന്നതെങ്കിൽ പോലും സീനിയർ താരത്തെ ഫോമിന്റെ കൂടി അടിസ്ഥാനത്തിൽ ഒഴിവാക്കിയത് തന്നെയെന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം.
അതേസമയം ഡിസംബർ 17നാണ് ടെസ്റ്റ് പരമ്പര സൗത്താഫ്രിക്കക്ക് എതിരായി ആരംഭിക്കുന്നതെങ്കിലും മൂന്ന് മത്സര ടെസ്റ്റ് പരമ്പര രണ്ടാക്കി കുറക്കാനാണ് ഇപ്പോൾ ബിസിസിഐ ചർച്ചകൾ കൂടി നടത്തുന്നത്. വർധിച്ചുവരുന്ന കോവിഡ് വ്യാപനമാണ് ഇതിനുള്ള കാരണം. ഒപ്പം ആദ്യ ടെസ്റ്റ് ഡിസംബർ 26ലേക്ക് മാറ്റാൻ കൂടി ആലോചനകൾ സജീവമാണ്.4 മത്സര ടി :20 പരമ്പരയിൽ മൂന്ന് ടി :20 മാത്രം കളിക്കാനും ആലോചനകളുണ്ട്