ശ്രീലങ്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അധിപത്യം തുടർന്ന് രോഹിത് ശർമ്മയും സംഘവും. രണ്ടാം ദിനം ലങ്കയുടെ നാല് വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിൽ ശക്തമായ അധിപത്യം ഉറപ്പിച്ച ഇന്ത്യൻ ടീം മൂന്നാം ദിനവും കാഴ്ചവെക്കുന്നത് ഗംഭീരമായ പ്രകടനം. മൂന്നാം ദിനം അഞ്ചാം വിക്കറ്റിൽ അസലങ്ക :നിസ്സങ്ക എന്നിവർ ഫിഫ്റ്റി കൂട്ടുകെട്ടുമായി ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചെങ്കിലും അസലങ്ക വിക്കെറ്റ് മനോഹരമായ ഒരു സ്ലോബോൾ വേരിയേഷനിൽ ജസ്‌പ്രീത് ബുംറയാണ് താരത്തെ പുറത്താക്കിയത്. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ടീം 574 റൺസ് അടിച്ചെടുത്തിരുന്നു.ലങ്കയെ വേഗം പുറത്താക്കി ഇന്നിങ്സ് ജയമാണ് രോഹിത് ശർമ്മയും ടീമും ഒരുവേള ലക്ഷ്യമിടുന്നത്.
മനോഹര ഷോട്ടുകളിൽ കൂടി അഞ്ചാം വിക്കറ്റിൽ ഈ സഖ്യം മുന്നേറിയതോടെ തന്റെ സ്റ്റാർ ബൗളറെ രോഹിത് ശർമ്മ വിളിക്കുകയായിരുന്നു. ബുംറയുടെ മികച്ച ഒരു സ്ലോ ബോളിൽ ഉത്തരം ഇല്ലാതെ പോയ അസലങ്ക വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താക്കുകയായിരുന്നു. എന്നാൽ ഓൺ ഫീൽഡ് അമ്പയർ നോട്ട് ഔട്ട് വിധിച്ച ഈ ബോളിൽ രോഹിത് ശർമ്മ നൽകിയ റിവ്യൂയാണ് വളരെ ശ്രദ്ധേയമായത്. അൽപ്പം ബൗൺസ് ചെയ്ത ഈ ബോളിൽ ഓൺ ഫീൽഡ് അമ്പയർ തീരുമാനത്തിന് എതിരെ ഡീആർഎസ് റിവ്യൂ നൽകാൻ ക്യാപ്റ്റൻ രോഹിത് തീരുമാനിക്കുകയായിരുന്നു.
വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്റെ തീരുമാനത്തെ പോലും മറികടന്നാണ് രോഹിത് ശർമ റിവ്യൂവിനായി തീരുമാനം കൈകൊണ്ടത്. ഡീആർഎസ് റിവ്യൂവിൽ ഔട്ട് ലഭിച്ചതതോടെ രോഹിത് ശർമ്മയുടെ സന്തോഷവും കാണാൻ സാധിച്ചു. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം രോഹിത് ശർമ്മ റിവ്യൂവിലും മികച്ച ഫോമിലാണ്.ലിമിറ്റഡ് ഓവർ പരമ്പരയിൽ അടക്കം രോഹിത് മികച്ച ചില റിവ്യൂ തീരുമാനത്തിലേക്ക് എത്തിയിരുന്നു.