ടെൻഷൻ ഇല്ലാതെ ഗോവയ്ക്കെതിരെ ഇന്ന് കൊമ്പന്മാർ ഇറങ്ങുന്നു.

Screenshot 20220305 230942 Instagram

2016 ന് ശേഷം ആദ്യമായി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിൽ സ്ഥാനം നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന ഹൈദരാബാദ് മുംബൈ പോരാട്ടത്തിൽ ഇതിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുംബൈക്കെതിരെ ഹൈദരാബാദ് വിജയം നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സെമി സ്ഥാനമുറപ്പിച്ചു.

ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ അവസാന മത്സരം ആണ് ഇന്ന്. എഫ് സി ഗോവയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ടെൻഷനില്ലാതെ കളിക്കാം. പരാജയപ്പെട്ടാലും നാലാം സ്ഥാനത്ത് തന്നെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ്

275218662 601877157970481 4951294002274824038 n
275040923 658052738838570 8107246721290001464 n

സമ്മർദ്ദം ഒന്നുമില്ലാത്ത കളി ആയതിനാൽ പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം നൽകി ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കാൻ ഇറങ്ങുക. ഗോവയ്ക്കെതിരെ ഉള്ള ഈ മത്സരത്തിൽ കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകിയേക്കും.

274687689 900091940686950 1484178781213024290 n

രാത്രി 7.30 നാണ് മത്സരം ഗോവയുടെ ലീഗിലെ അവസാന മത്സരം ആണ് ഇന്ന്. ഗോവയുടെ അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് ഗോവ നേടിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് എന്തായാലും ഇന്ന് ഗോവയ്ക്കെതിരെ വിജയം ലക്ഷ്യമാക്കി തന്നെയായിരിക്കും ഇറങ്ങുക.

Scroll to Top