ഇന്ത്യ ബംഗ്ലാദേശ് ആദ്യ ഏകദിന മത്സരത്തിൽ എല്ലാവരെയും ഞെട്ടിക്കുന്ന തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ബംഗ്ലാദേശും ആയി പരാജയപ്പെട്ടതോടെ നാണംകെട്ട ഒരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് നായകൻ രോഹിത് ശർമ. നീണ്ട 7 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയെ ബംഗ്ലാദേശ് പരാജയപ്പെടുത്തുന്നത്.
ട്വൻ്റി 20 മത്സരത്തിൽ 2019ൽ ബംഗ്ലാദേശിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അന്നും ഇന്ത്യയെ നയിച്ചിരുന്നത് രോഹിത് ശർമ ആയിരുന്നു. മത്സരത്തിലെ തോൽവിയോടെ ബംഗ്ലാദേശിനെതിരെ ഏകദിനത്തിലും ടി20 യിലും പരാജയപെട്ട ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന മോശം റെക്കോർഡ് രോഹിത് ശർമ്മയെ തേടിയെത്തി. ഇന്ത്യയുടെ മോശം ബാറ്റിംഗ് ആണ് പരാജയത്തിന് കാരണം എന്ന് മത്സര ശേഷം പ്രതികരിച്ചു.
ആദ്യം ബാഡ് ചെയ്ത ഇന്ത്യ 186 റൺസിന് പുറത്തായി. ആ റൺസ് വിജയിക്കാൻ മതിയായിരുന്നില്ല എന്നും ആദ്യം 40 ഓവറിൽ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു എന്നും രോഹിത് ശർമ പറഞ്ഞു. മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര 30 റൺസ് കൂടുതൽ നേടിയിരുന്നെങ്കിൽ സുഖമായി വിജയിക്കാൻ സാധിക്കുമായിരുന്നു എന്നും രോഹിത് ശർമ അഭിപ്രായപ്പെട്ടു.
ഇന്ത്യക്ക് വേണ്ടി 70 പന്തിൽ 73 റൺസ് നേടിയ രാഹുൽ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ല് ഒടിച്ചത് അഞ്ചു വിക്കറ്റ് നേടിയ ഷാക്കീബ് അൽ ഹസൻ ആയിരുന്നു. ഇന്ത്യയുടെ അതേ രീതിയിൽ തന്നെയായിരുന്നു ബംഗ്ലാദേശിന്റെ മറുപടി ബാറ്റിംഗ് എങ്കിലും ഒരു വിക്കറ്റ് മാത്രം ബാക്കി നിൽക്ക് വിജയിക്കുകയായിരുന്നു.