ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീല്‍ ഇറങ്ങുന്നു. നേരിടേണ്ടത് ഏഷ്യന്‍ ശക്തിയെ

ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീല്‍ സൗത്ത് കൊറിയയെ നേരിടും. ആറാം കിരീടത്തിലേക്കുള്ള യാത്രയിൽ അവസാന കളി പരാജയപ്പെട്ടാണ് പ്രീക്വാർട്ടർ പോരിന് കാനറികൾ എത്തുന്നത്. മത്സരത്തിനു മുന്നോടിയായി പ്രതീക്ഷകള്‍ നല്‍കി, സൂപ്പര്‍ താരം നെയ്മര്‍ പ്ലേയിങ്ങ് ഇലവനില്‍ തിരിച്ചെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മത്സരത്തിനു മുന്നോടിയായി നെയ്മര്‍ പരിശീലനത്തിറങ്ങി. നെയ്മര്‍ പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ ഇന്ന് കളിപ്പിക്കുമെന്ന് കോച്ച് ടിറ്റെ പറഞ്ഞിരുന്നു പരിക്കേറ്റ നെയ്മര്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് കളിച്ചിരുന്നത്.

neymar training

അതേ സമയം ശക്തരായ പോര്‍ച്ചുഗലിനെ വീഴ്ത്തിയാണ് ഏഷ്യന്‍ വമ്പന്‍മാരായ കൊറിയ എത്തുന്നത്. പ്രതിരേധിച്ച് കളിച്ച് കിട്ടുന്ന അവസരങ്ങൾ ഗോളാക്കാനാകും അവരുടെ ശ്രമം. നായകൻ ഹ്യൂങ് മിൻ സണ്ണിന്റെ ബൂട്ടുകളിലാകും സൗത്ത് കൊറിയയുടെ പ്രതീക്ഷ.

പുലര്‍ച്ചെ ഇന്ത്യന്‍ സമയം 12:30 നാണ് മത്സരം. മത്സരം തത്സമയം സ്പോര്‍ട്ട്സ്18, ജിയോ സിനിമയില്‍ എന്നിവയില്‍ കാണാം