മൂന്ന് വർഷത്തിനിടയിലെ ആദ്യ സെഞ്ച്വറി എന്ന സ്റ്റാർ സ്പോർട്സിൻ്റെ കണക്കുകൾക്കെതിരെ പൊട്ടിത്തെറിച്ച് രോഹിത് ശർമ.

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടി നായകൻ രോഹിത് ശർമ തന്റെ സെഞ്ച്വറി വരൾച്ചക്ക് അവസാനം കുറിച്ചിരുന്നു. സെഞ്ചുറി നേടി ഫോമിലേക്ക് തിരികെ എത്തിയെങ്കിലും സ്റ്റാർ സ്പോർട്സിന്റെ കണക്കിൽ ഇന്ത്യൻ നായകൻ തൃപ്തനല്ല. മത്സരശേഷം കടുത്ത ഭാഷയിലാണ് മത്സരത്തിനിടയിൽ സ്റ്റാർ സ്പോർട്സ് സ്ക്രീനിൽ കാണിക്കുന്ന സ്ഥിതിവിവര കണക്കുകളെ രോഹിത് ശർമ വിമർശിച്ചത്.

ഓസ്ട്രേലിയയിലക്കെതിരെ 2020 ഓഗസ്റ്റിലാണ് രോഹിത് അവസാനമായി ഏകദിന സെഞ്ചുറി നേടിയത്. ഇന്നലെ മുപ്പതാമത്തെ സെഞ്ച്വറി നേടി. ഏകദിനത്തിൽ 30 സെഞ്ചുറികൾ എന്ന ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡിൻ്റെ കൂടെ എത്തുവാൻ രോഹിത് ശർമക്ക് സാധിച്ചിരുന്നു. 1000 ദിവസങ്ങൾക്ക് ശേഷമാണ് രോഹിത് ഇന്നലെ ഒരു സെഞ്ച്വറി നേടിയത്.ഇക്കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് രോഹിത് കണക്കുകൾക്ക് പിന്നിലെ വസ്തുതകളെക്കുറിച്ച് തുറന്നു പറഞ്ഞത്.

rohit sharma angry ap

“നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് എന്താണ് സംഭവിക്കുന്നത് എന്നാണ്. 12 ഏകദിനങ്ങൾ മാത്രമാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഞാൻ കളിച്ചത്. അതുകൊണ്ട് മൂന്ന് വർഷം എന്ന് പറയുമ്പോൾ വലിയ കാലയളവായി തോന്നാം. ഇത്തരം കണക്കുകൾ മത്സരത്തിനിടയിൽ ചില സമയങ്ങളിൽ ബ്രോഡ്കാസ്റ്റർമാർ സ്ക്രീനിൽ കാണിക്കും. എന്നാൽ ഈ കണക്കുകൾക്ക് പിന്നിലെ വസ്തുതകൾ കൂടി നിങ്ങൾ പരിശോധിക്കണം. 20-20 ലോകകപ്പ് കണക്കിലെടുത്ത് കഴിഞ്ഞവർഷം നമ്മൾ ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ല.

Rohit Sharma 1667148339312 1667148339439 1667148339439

നമ്മളുടെ ശ്രദ്ധ മുഴുവനും ട്വന്റി ട്വന്റി ക്രിക്കറ്റിൽ ആയിരുന്നു. ആരാധകർ ആ കാര്യം കൂടെ കണക്കിലെടുക്കണം. അതുപോലെ തന്നെ ബ്രോഡ്കാസ്റ്റർമാരും കണക്കുകൾ കാണിക്കുമ്പോൾ ഇക്കാര്യം പരിശോധിക്കണം.”-ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞു. 78 പന്തുകളിൽ നിന്നും 13 ഫോറുകളും 5 സിക്സറും ഉൾപ്പെടെ 101 റൺസായിരുന്നു ഇന്നലെ ന്യൂസിലാൻഡിനെതിരെ ഇന്ത്യൻ നായകൻ നേടിയത്.

Previous articleഇത് നിരാശാജനകം! അവൻ കൈയ്യടികൾ അർഹിക്കുന്നു, പക്ഷേ ആരും ഒന്നും മിണ്ടുന്നില്ല; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം.
Next articleസച്ചിനോ ? കോഹ്ലിയോ ? ശുഭ്മാന്‍ ഗില്ലിന്‍റെ റോള്‍ മോഡല്‍ ആര് ?