സൂപ്പർ റിവ്യൂവുമായി രോഹിത് ശർമ്മ : വിന്‍ഡീസ് ഓപ്പണര്‍ പുറത്ത്.

വെസ്റ്റ് ഇൻഡീസിന് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരയും തൂത്തുവാരുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് രോഹിത് ശർമ്മയും മൂന്നാം ടി :20യിൽ കളിക്കാൻ എത്തിയത്. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് പക്ഷേ പ്രതീക്ഷിച്ച ഒരു തുടക്കമല്ല ലഭിച്ചത്. നാല് മാറ്റങ്ങളുമായി കളിക്കാൻ ഇറങ്ങിയ ഇന്ത്യക്കായി ഋതുരാജ് ഗെയ്ക്ഗ്വാദ് : ഇഷാൻ കിഷൻ സംഖ്യത്തിന് തുടക്ക ഓവറുകളിൽ തന്നെ പിഴച്ചു.

ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് എത്തിയ ഗെയ്ക്ഗ്വാദ് നാല് റൺസിൽ പുറത്തായപ്പോൾ ഇഷാൻ കിഷൻ (34 റൺസ്‌ )ശ്രേയസ് അയ്യർ (25 റൺസ്‌ ) എന്നിവർക്ക് തിളങ്ങാൻ സാധിച്ചില്ല. ശേഷം എത്തിയ നായകൻ രോഹിത് ശർമ്മ ഏഴ് റൺസിൽ പുറത്തായപ്പോൾ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച വെങ്കടേഷ് അയ്യർ :സൂര്യകുമാർ യാദവ് ജോഡി അതിവേഗം സ്കോർ ഉയർത്തി.

സൂര്യകുമാർ യാദവ് 31 ബോളിൽ ഒരു ഫോറും 7 സിക്സ് അടക്കം 65 റൺസ്‌ നേടിയപ്പോൾ വെങ്കടേഷ് അയ്യർ 19 പന്തുകളിൽ നിന്നും 4 ഫോറും 2 സിക്സ് അടക്കം 35 റൺസ്‌ അടിച്ചെടുത്തു. രണ്ട് പുതുമുഖ താരങ്ങൾ മിഡിൽ ഓർഡറിൽ ഒരിക്കൽ കൂടി ഇന്ത്യൻ സ്കോർ 180 കടത്തിയത് മനോഹരമായ കാഴ്ചയായി. എന്നാൽ മറുപടി ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ടീമിനെ ആദ്യത്തെ ഓവറിൽ തന്നെ സമ്മർദ്ദത്തിലാക്കാൻ പേസർ ദീപക് ചഹാറിന് സാധിച്ചു. ഒന്നാം ഓവറിൽ തന്നെ മനോഹരമായ ഇൻ സ്വിങ്ങറിൽ കെയ്ല്‍ മയേഴ്സിനെ ദീപക് ചാഹർ പുറത്താക്കിയെങ്കിലും മൂന്നാം അമ്പയർ റിവ്യൂവിൽ കൂടി നോട്ട് ഔട്ട്‌ വിധിച്ചു.

അതേസമയം ഓവറിലെ അഞ്ചാമത്തെ ബോളിൽ അതേ ബാറ്റ്‌സ്മാനെ വിക്കറ്റിന് പിന്നിൽ പുറത്താക്കാൻ ദീപക്കിന് സാധിച്ചു. ഇത്തവണ ഓൺ ഫീൽഡ് അമ്പയർ ഈ ബോളിൽ നോട്ട് ഔട്ട് വിളിച്ചതോടെ നായകനായ രോഹിത് ശർമ്മ ഉടനടി തന്നെ ഡീആർഎസ്‌ റിവ്യൂ നൽകുകയായിരുന്നു. മൂന്നാം അമ്പയർ പരിശോധനകളിൽ താരം വിക്കെറ്റെന്ന് തെളിയുകയായിരുന്നു. കൂടാതെ ഈ സമയം റിവ്യൂ നൽകിയുള്ള ക്യാപ്റ്റൻ രോഹിത് ശര്‍മ്മയുടെ ആക്ഷനും ശ്രദ്ധേയമായി.

Previous article❛ഇന്ത്യന്‍ ഡീവില്ലേഴ്സ്❜ എത്ര മനോഹരമാണ് സൂര്യകുമാര്‍ യാദവിന്‍റെ ഷോട്ടുകള്‍
Next articleടി20 പരമ്പരയും വെള്ള പൂശി. വിജയമൊരുക്കി സൂര്യകുമാര്‍ യാദവും ഹര്‍ഷല്‍ പട്ടേലും