ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന വിക്കെറ്റ് കീപ്പർ ബാറ്ററായി റിഷാബ് പന്ത് മാറി കഴിഞു. മൂന്ന് ഫോർമാറ്റിലും നിലവിൽ അത്ഭുത ബാറ്റിങ് പ്രകടനം പുറത്തെടുക്കുന്ന റിഷാബ് പന്ത് ഭാവി ഇന്ത്യൻ നായകൻ എന്നുള്ള വിശേഷണം അടക്കം സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയയിലെ ഐതിഹാസിക ടെസ്റ്റ് പരമ്പര ജയത്തെ കുറിച്ചു പറയുകയാണ് റിഷാബ് പന്ത്. ടെസ്റ്റ് പരമ്പര 2-1ന് രഹാനെയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യൻ ടീം ജയിച്ചപ്പോൾ ഏറ്റവും മികച്ച പ്രകടനവുമായി കയ്യടികൾ നേടിയ താരങ്ങളാണ് റിഷാബ് പന്തും പൂജാരയും
എന്നാൽ പരമ്പരയിലെ സിഡ്നി ടെസ്റ്റിൽ തനിക്ക് സെഞ്ച്വറി നഷ്ടമാകാൻ കാരണം പൂജാര എന്ന് പറയുകയാണ് റിഷാബ് പന്ത്. കളിയിൽ മുൻ നിര വിക്കറ്റുകൾ നഷ്ടമായ ഇന്ത്യൻ ടീമിന് കരുത്തായി മാറിയത് പൂജാര : റിഷാബ് പന്ത് സഖ്യം ബാറ്റിംഗ് കൂട്ടുകെട്ടാണ്. ഇരുവരും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ട് നേടിയപ്പോൾ 118 ബോളിൽ 97 റൺസാണ് റിഷാബ് പന്ത് സ്വന്തമാക്കിയത്. നഥാൻ ലിയോൺ എറിഞ്ഞ ബോളിൽ റിഷാബ് പുറത്താക്കുകയായിരുന്നു.
” ഞാൻ 90 റൺസ് കടന്നപ്പോൾ തന്നെ എന്നോട് പൂജാര സാവധാനം കളിക്കാൻ പറഞ്ഞ്. അദ്ദേഹം എന്നോട് സിംഗിൾസ് ഇട്ട് കളിക്കാൻ ആവശ്യം ഉന്നയിച്ചു. ബൗണ്ടറി നേടേണ്ട ഒരു ആവശ്യവും ഇല്ലെന്ന് പൂജാര പറഞ്ഞ്. അത് സത്യത്തിൽ എന്നെ വല്ലാത്ത കൺഫ്യൂഷൻ ആക്കി. ഞാൻ എന്റെ പ്ലാനിൽ കറക്ട് ആയിരിക്കുമ്പോൾ റൺസ് നേടുന്നതാണ് പതിവ്. എങ്കിലും എനിക്ക് എന്റെ അർഹമായ മികച്ച ഒരു സെഞ്ച്വറിയാണ് നഷ്ടമായത്” പന്ത് വിശദമാക്കി
വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ടീമിനെ നയിച്ച ഇന്ത്യയുടെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും പന്തിന്റെ പുറത്താക്കലിനെക്കുറിച്ച് സംസാരിച്ചു, പുറത്തായതിന് ശേഷം പൂജാരയോട് ദേഷ്യപ്പെട്ടുവെന്ന് താരം വെളിപ്പെടുത്തി
മറ്റേ അറ്റത്ത് നിന്ന് പൂജാര അവനോട് വേഗത കുറയ്ക്കാൻ പറയുകയായിരുന്നു. പിന്നീട് നമുക്ക് റൺസ് സ്കോർ ചെയ്യാം. പരിചയസമ്പന്നരായ ഏതെങ്കിലും കളിക്കാരൻ വന്ന് നിങ്ങളോട് പറയുമ്പോൾ, ‘ഇപ്പോൾ കാത്തിരിക്കൂ, നിങ്ങൾ 97-ൽ ആണ്, നിങ്ങൾ നന്നായി കളിക്കുന്നു, എന്നാൽ ഇപ്പോൾ നിങ്ങൾ അൽപ്പം വിവേകത്തോടെ കളിച്ചാൽ നിങ്ങൾക്ക് 100-ലെത്താം, പക്ഷേ നിർഭാഗ്യവശാൽ, അവൻ പുറത്തായി. “രഹാനെ പറഞ്ഞു.
“അവൻ വന്നപ്പോൾ നിരാശയും ദേഷ്യവും വന്നു, അവന്‍ പറഞ്ഞു, ‘പൂജാര ഭായ് വന്ന് ഞാൻ 97-ൽ ആണെന്ന് ഓർമ്മിപ്പിച്ചു. ഞാൻ പോലും അറിഞ്ഞിരുന്നില്ല. ഒന്നും പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഒരുപക്ഷെ എന്റെ നൂറു പൂർത്തിയാക്കുമായിരുന്നു,” രഹാന സംഭവങ്ങള്‍ ഓര്‍ത്തെടുത്തു