അവൻ ഒരിക്കൽ ബാലണ്‍ ഡി ഓർ നേടും ; വിനീഷ്യസ് ജൂനിയറിനെ കുറിച്ച് ക്ലബ് പ്രസിഡൻ്റ്.

images 46 1

ഇത്തവണ എല്ലാ ഫുട്ബോൾ ആരാധകരും ഞെട്ടിച്ച പ്രകടനമായിരുന്നു ബ്രസീലിയൻ യുവതാര റയൽ മാഡ്രിഡിൻ്റെ കുന്തമുനയായ വിനീഷ്യസ് ജൂനിയർ കാഴ്ചവച്ചത്. ഇപ്പോളിതാ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിൽ നാലു വർഷത്തേക്ക് കരാർ പുതുക്കിയിരിക്കുകയാണ് താരം. 2018ൽ റയൽ മാഡ്രിഡിൽ എത്തിയ താരം ഇനി 2026 വരെ റയലിൽ തുടരും.

ഇത്തവണ ചാംപ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡ് ഉയർത്തുമ്പോൾ ലിവർപൂളിനെതിരെ വിജയ ഗോൾ നേടിയത് വിനീഷ്യസ് ആയിരുന്നു. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ സീസണിൽ താരം പുറത്തെടുത്തത്. 22 ഗോളുകളും 20 അസിസ്റ്റുകളുമടക്കം 42 ഗോൾ കോൺട്രിബ്യൂഷൻ ആണ് താരം കഴിഞ്ഞ സീസണിൽ നൽകിയത്. 21 വയസ്സുകാരനായ വിനീഷ്യസ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളാണ്.

images 48 1


റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കി താരം ഒരിക്കൽ ബാലൻ ഡി ഓർ സ്വന്തമാക്കും എന്നും അക്കാര്യത്തിൽ സംശയം ഒന്നും ആവശ്യമില്ല എന്നും റയൽ മാഡ്രിഡ് പ്രസിഡൻ്റ് പെരസ് പറഞ്ഞു. റയൽ മാഡ്രിഡിൽ തുടരാനാണ് അദ്ദേഹത്തിൻ്റെ ആഗ്രഹം എന്ന് ഞങ്ങളോട് അവൻ പറഞ്ഞിട്ടുണ്ടെന്നും പ്രസിഡൻ്റ് വ്യക്തമാക്കി. നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കളിക്കാരിൽ രണ്ടാംസ്ഥാനത്താണ് വിനീഷ്യസ്. ഇൻ്റർനാഷണൽ സെൻ്റർ ഫോർ സ്പോർട്സ് സ്റ്റഡീസ് എന്ന ഫുട്ബോൾ ഗവേഷണ സ്ഥാപനത്തിൻ്റെ പട്ടികയിലാണ് ബ്രസീലിയൻ യുവതാരം രണ്ടാമതെത്തിയത്.

See also  മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചു. റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍.
images 47 1

പി എസ് ജി താരവും ഫ്രഞ്ച് താരവുമായ എംബാപ്പെ ആണ് ഒന്നാം സ്ഥാനത്ത്.205.6 ദശലക്ഷം യൂറോയാണ് ഫ്രഞ്ച് താരത്തിൻ്റെ മൂല്യം. രണ്ടാം സ്ഥാനത്തുള്ള വിനീഷ്യസിൻ്റെ മൂല്യം 185.7 യൂറോ ആണ്. ഇത്തവണ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ നോർവെ സ്ട്രൈക്കർ ഹാലഡ് ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. താരങ്ങളുടെ പ്രകടനം,പ്രായം, ക്ലബ്ബിൻ്റെ സാമ്പത്തിക മൂല്യം എന്നിവ കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കുന്നത്.

Scroll to Top