സഞ്ചുവിനൊന്നും അവസരം ലഭിക്കില്ലാ. തുറന്നടിച്ച് ആകാശ് ചോപ്ര

സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി എന്നിവരേക്കാൾ ദീപക് ഹൂഡയ്ക്ക് മുൻഗണന നൽകണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ടി20 സ്ക്വാഡില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ സഞ്ചുവിനേയും ത്രിപാഠിയേയും ഉള്‍പ്പെടുത്തിയിരുന്നില്ലാ. ഇത് കടുത്ത പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതിനു  പിന്നാലെയുള്ള അയര്‍ലണ്ട് പരമ്പരക്കുള്ള ടീമില്‍ ഇരുവരേയും ഉള്‍പ്പെടുത്തി.

ജൂൺ 26, 28 തീയതികളിൽ നടക്കുന്ന രണ്ട് ടി20 മത്സരങ്ങൾക്കായി 17 അംഗ ടീമിനെയാണഃ ബിസിസിഐ പ്രഖ്യാപിച്ചത്.  ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇപ്പോഴിതാ സ്ക്വാഡിനെ വിശകലനം ചെയ്യുകയാണ് മുന്‍ താരം ആകാശ് ചോപ്ര.

sanju

രോഹിത് ശർമ്മയുടെയും കെ എൽ രാഹുലിന്റെയും അഭാവത്തിൽ, ഇഷാൻ കിഷനും റുതുരാജ് ഗെയ്‌ക്‌വാദും ഓപ്പണർമാരായി തുടരാനുള്ള മതിയായ പ്രകടനം നടത്തി. കൂടാതെ, സൂര്യകുമാർ യാദവ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതോടെ അദ്ദേഹം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യും. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ ദീപക് ഹൂഡ, സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി എന്നിവർ നാലാം സ്ഥാനത്തിനായി മത്സരിക്കും.

ഹൂഡക്ക് മുൻഗണന നൽകണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര പറയുന്നത്. “പന്ത് ഇല്ലാത്തപ്പോൾ (നമ്പർ 4 ൽ) വലിയ ചോദ്യം ആരാണ് അദ്ദേഹത്തിന് പകരക്കാരനാകുക എന്നതാണ്?” സഞ്ജു സാംസണോ ദീപക് ഹൂഡയോ രാഹുൽ ത്രിപാഠിയോ ആകുമോ? SKY മൂന്നാം സ്ഥാനത്താണ്, ഇഷാനും റുതുരാജും ഓപ്പണിംഗ് സ്ലോട്ടുകളില്‍.

Deepak Hooda T20 debut

” ത്രിപാഠിക്കും സാംസണിനും അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. രണ്ട് ടി20 മത്സരങ്ങൾ മാത്രമേയുള്ളൂ – നിങ്ങൾക്ക് എത്ര മാറ്റങ്ങൾ പ്രതീക്ഷിക്കാം? അവർക്ക് കളിക്കാൻ അവസരം ലഭിക്കുമോ എന്ന് എനിക്ക് 100 ശതമാനം ഉറപ്പില്ല. പക്ഷേ, അവർ സാംസണെ/ത്രിപാഠിയെ കളിക്കുകയാണെങ്കിൽ, പതിനൊന്നിൽ തനിക്ക് സ്ഥാനമില്ലെങ്കിൽ എന്തിനാണ് അവനെ തിരഞ്ഞെടുത്തതെന്ന് ഹൂഡ ചോദിച്ചേക്കാം.” ആകാശ് ചോപ്ര തന്‍റെ ചാനലിലൂടെ പറഞ്ഞു.

India Full Squad For Ireland Series: Hardik Pandya (Captain), Bhuvneshwar Kumar (vice-captain), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wicket-keeper), Yuzvendra Chahal, Axar Patel, Ravi Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik